1 Kings 22:35 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഘോരയുദ്ധമാണ് അന്നു നടന്നത്; രാജാവിനെ സിറിയാക്കാര്‍ക്കു നേരെ രഥത്തില്‍ നിവര്‍ത്തിയിരുത്തി; രക്തം രഥത്തിനടിയിലൂടെ ധാരധാരയായി ഒഴുകി; വൈകുന്നേരമായപ്പോള്‍ ആഹാബ് മരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നു പട കഠിനമായി തീർന്നതുകൊണ്ടു രാജാവു അരാമ്യർക്കു എതിരെ രഥത്തിൽ നിവിർന്നുനിന്നു; സന്ധ്യാസമയത്തു അവൻ മരിച്ചുപോയി. മുറിവിൽനിന്നു രക്തം രഥത്തിന്നകത്തു ഒഴുകിയിരുന്നു.
Malayalam 1992 MBSI
അന്നു പട കഠിനമായി തീര്‍ന്നതുകൊണ്ടു രാജാവു അരാമ്യര്‍ക്കും എതിരെ രഥത്തില്‍ നിവിര്‍ന്നുനിന്നു; സന്ധ്യാസമയത്തു അവന്‍ മരിച്ചുപോയി. മുറിവില്‍നിന്നു രക്തം രഥത്തിന്നകത്തു ഒഴുകിയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്ന് യുദ്ധം കഠിനമായി തീർന്നു; രാജാവിനെ അരാമ്യർക്ക് എതിരെ രഥത്തിൽ താങ്ങിനിർത്തിയിരുന്നു; സന്ധ്യാസമയത്ത് അവൻ മരിച്ചുപോയി. മുറിവിൽനിന്ന് രക്തം രഥത്തിനടിയിലേക്ക് ഒഴുകി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നു പട കഠിനമായിതീര്‍ന്നതുകൊണ്ടു രാജാവ് അരാമ്യര്‍ക്ക് എതിരേ രഥത്തിൽ നിവിര്‍ന്നുനിന്നു; സന്ധ്യാസമയത്ത് അവന്‍ മരിച്ചുപോയി. മുറിവിൽനിന്നു രക്തം രഥത്തിനകത്ത് ഒഴുകിയിരുന്നു.
Malayalam Bible POC-ML 2013
അന്നു ഘോരയുദ്‌ധം നടന്നു. രാജാവിനെ സിറിയാക്കാര്‍ക്കു നേരേ രഥത്തില്‍ നിവര്‍ത്തിയിരുത്തി. മുറിവില്‍നിന്നു രക്‌തം ധാരയായി രഥത്തിനടിയിലേക്ക്‌ ഒഴുകി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്നുമുഴുവൻ യുദ്ധം അത്യുഗ്രമായിത്തുടർന്നു. അന്ന് അരാമ്യർക്ക് അഭിമുഖമായി രാജാവിനെ രഥത്തിൽ താങ്ങിനിർത്തിയിരുന്നു. അദ്ദേഹത്തിന്റെ മുറിവിൽനിന്നു രക്തം രഥത്തിന്റെ അടിത്തട്ടിലേക്കൊഴുകി, അന്നു വൈകുന്നേരം ആഹാബു മരിച്ചു.