1 Kings 22:38 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രഥം ശമര്യയിലെ കുളത്തില്‍ കൊണ്ടുവന്നു കഴുകിയപ്പോള്‍ സര്‍വേശ്വരന്‍ കല്പിച്ചിരുന്നതുപോലെ നായ്‍ക്കള്‍ രാജാവിന്‍റെ രക്തം നക്കിക്കുടിച്ചു; വേശ്യാസ്‍ത്രീകള്‍ ആ വെള്ളത്തില്‍ കുളിക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കൾ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.
Malayalam 1992 MBSI
രഥം ശമര്യയിലെ കുളത്തില്‍ കഴുകിയപ്പോള്‍ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കള്‍ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ യഹോവയുടെ വചനപ്രകാരം നായ്ക്കൾ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോള്‍ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കള്‍ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.
Malayalam Bible POC-ML 2013
സമരിയായിലെ കുളത്തില്‍ അവര്‍ രാജാവിന്‍െറ രഥം കഴുകി. കര്‍ത്താവ് അരുളിച്ചെയ്‌തിരുന്നതുപോലെ നായ്‌ക്കള്‍ അവന്‍െറ രക്‌തം നക്കിക്കുടിച്ചു. വേശ്യകള്‍ ആ വെള്ളത്തില്‍ കുളിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആഹാബിന്റെ രഥം വേശ്യാസ്ത്രീകൾ കുളിക്കാറുള്ള ശമര്യയിലെ ഒരു കുളത്തിൽ കൊണ്ടുപോയി കഴുകി. യഹോവയുടെ അരുളപ്പാടുപോലെതന്നെ, അന്നു നായ്ക്കൾ അദ്ദേഹത്തിന്റെ രക്തം നക്കിത്തുടച്ചു.