1 Kings 22:48 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഓഫീര്‍ദേശത്തുനിന്ന് സ്വര്‍ണം കൊണ്ടുവരുന്നതിനു യെഹോശാഫാത്ത് തര്‍ശ്ശീശ് കപ്പലുകള്‍ നിര്‍മ്മിച്ചു. എങ്കിലും എസ്യോന്‍-ഗേബെരില്‍ വച്ച് തകര്‍ന്നുപോയതുകൊണ്ട് അവയ്‍ക്കു മുമ്പോട്ടു പോകാന്‍ കഴിഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഓഫീരിൽ പൊന്നിന്നു പോകേണ്ടതിന്നു യെഹോശാഫാത്ത് തർശീശ് കപ്പലുകളെ ഉണ്ടാക്കി; എന്നാൽ കപ്പലുകൾ എസ്യോൻ-ഗേബരൽവെച്ചു ഉടഞ്ഞുപോയതുകൊണ്ടു അവെക്കു പോകുവാൻ കഴിഞ്ഞില്ല.
Malayalam 1992 MBSI
ഔഫീരില്‍ പൊന്നിന്നു പോകേണ്ടതിന്നു യെഹോശാഫാത്ത് തര്‍ശീശ് കപ്പലുകളെ ഉണ്ടാക്കി; എന്നാല്‍ കപ്പലുകള്‍ എസ്യോന്‍ -ഗേബരല്‍വെച്ചു ഉടഞ്ഞുപോയതുകൊണ്ടു അവേക്കു പോകുവാന്‍ കഴിഞ്ഞില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഓഫീരിൽ നിന്ന് പൊന്ന് കൊണ്ടുവരേണ്ടതിന് യെഹോശാഫാത്ത് കച്ചവടക്കപ്പലുകൾ ഉണ്ടാക്കി; എന്നാൽ കപ്പലുകൾ എസ്യോൻ-ഗേബരിൽവെച്ച് തകർന്നുപോയതുകൊണ്ട് പോകുവാൻ കഴിഞ്ഞില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഓഫീരിൽ പൊന്നിനു പോകേണ്ടതിനു യെഹോശാഫാത്ത് തര്‍ശ്ശീശ്കപ്പലുകളെ ഉണ്ടാക്കി; എന്നാൽ കപ്പലുകള്‍ എസ്യോന്‍-ഗേബെരിൽ വച്ച് ഉടഞ്ഞുപോയതുകൊണ്ട് അവയ്ക്കു പോകുവാന്‍ കഴിഞ്ഞില്ല.
Malayalam Bible POC-ML 2013
യഹോഷാഫാത്ത്‌ ഓഫീറില്‍നിന്നു സ്വര്‍ണം കൊണ്ടുവരാന്‍ താര്‍ഷീഷ്‌കപ്പലുകള്‍ നിര്‍മിച്ചു. എന്നാല്‍, എസിയോന്‍ഗേബറില്‍ വച്ച്‌ തകര്‍ന്നതിനാല്‍ അവയ്‌ക്കു പോകാന്‍ കഴിഞ്ഞില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്വർണത്തിനുവേണ്ടി ഓഫീറിലേക്കു പോകുന്നതിന് യെഹോശാഫാത്ത് ഒരു കച്ചവടക്കപ്പൽവ്യൂഹം നിർമിച്ചു. എന്നാൽ, അവ എസ്യോൻ-ഗേബെറിൽവെച്ചു തകർന്നുപോയതിനാൽ അവർക്ക് കടൽയാത്ര ചെയ്യാൻ സാധ്യമായില്ല.