1 Kings 3:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കുഞ്ഞിനെ മുലയൂട്ടാന്‍ ഞാന്‍ രാവിലെ എഴുന്നേറ്റപ്പോള്‍ കുഞ്ഞു മരിച്ചുകിടക്കുന്നതായി കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ അത് എന്‍റെ കുഞ്ഞല്ല എന്നു മനസ്സിലായി;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാവിലെ കുഞ്ഞിന്നു മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയൻ സൂക്ഷിച്ചുനോക്കിയാറെ അതു അടിയൻ പ്രസവിച്ച കുഞ്ഞല്ല.
Malayalam 1992 MBSI
രാവിലെ കുഞ്ഞിന്നു മുലകൊടുപ്പാന്‍ അടിയന്‍ എഴുന്നേറ്റപ്പോള്‍ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയന്‍ സൂക്ഷിച്ചുനോക്കിയാറെ അതു അടിയന്‍ പ്രസവിച്ച കുഞ്ഞല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാവിലെ കുഞ്ഞിന് മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ കുഞ്ഞ് മരിച്ചതായി കണ്ടു; നേരം വെളുത്തശേഷം അടിയൻ സൂക്ഷിച്ചുനോക്കിയപ്പോൾ അത് അടിയൻ പ്രസവിച്ച കുഞ്ഞല്ല എന്ന് മനസ്സിലായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാവിലെ കുഞ്ഞിനു മുലകൊടുപ്പാന്‍ അടിയന്‍ എഴുന്നേറ്റപ്പോള്‍ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയന്‍ സൂക്ഷിച്ചുനോക്കിയാറെ അത് അടിയന്‍ പ്രസവിച്ച കുഞ്ഞല്ല.
Malayalam Bible POC-ML 2013
ഞാന്‍ രാവിലെ കുഞ്ഞിനു മുലകൊടുക്കുവാന്‍ എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ചിരിക്കുന്നതായികണ്ടു. സൂക്‌ഷിച്ചുനോക്കിയപ്പോള്‍ എന്‍െറ കുഞ്ഞല്ല അതെന്നു മനസ്‌സിലായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രഭാതത്തിൽ അടിയൻ കുഞ്ഞിനു മുല കൊടുക്കാനായി എഴുന്നേറ്റപ്പോൾ അതു മരിച്ചുകിടക്കുന്നതായി കണ്ടു. എന്നാൽ, പുലർകാലവെളിച്ചത്തിൽ സൂക്ഷിച്ചുനോക്കിയപ്പോൾ അത് അടിയന്റെ കുഞ്ഞല്ലെന്ന് മനസ്സിലായി.”