1 Kings 4:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൂടാതെ കലമാന്‍, പേടമാന്‍, മ്ലാവ്, കോഴി, തടിച്ചു കൊഴുത്ത പത്തു കാള, വയലില്‍ മേയുന്ന ഇരുപതു കാള, നൂറ് ആട് എന്നിവയും ഉള്‍പ്പെട്ടിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മാൻ, ഇളമാൻ, മ്ലാവു, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചൽപുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു.
Malayalam 1992 MBSI
മാന്‍, ഇളമാന്‍, മ്ളാവു, പുഷ്ടിവരുത്തിയ പക്ഷികള്‍ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചല്‍പുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മാൻ, ഇളമാൻ, മ്ലാവ്, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്ത് കാളകൾ, മേച്ചൽപുറത്തെ ഇരുപത് കാളകൾ, നൂറ് ആടുകൾ എന്നിവ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മാന്‍, ഇളമാന്‍, മ്ലാവ്, പുഷ്‍ടിവരുത്തിയ പക്ഷികള്‍ എന്നിവ കൂടാതെ തടിച്ച പത്തു കാളയും മേച്ചൽപ്പുറത്തെ ഇരുപത് കാളയും നൂറ് ആടും ആയിരുന്നു.
Malayalam Bible POC-ML 2013
കല മാന്‍, പേടമാന്‍, മ്‌ളാവ്‌, കോഴി എന്നിവയ്‌ക്കു പുറമേ കൊഴുത്ത പത്തു കാളകള്‍, ഇരുപതു കാലികള്‍, നൂറു മുട്ടാടുകള്‍ ഇവയുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മാനുകൾ, കലമാനുകൾ, ആൺപുള്ളിമാനുകൾ, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവകൂടാതെ, പത്തു വളർത്തുമാടുകൾ, മേച്ചിൽപ്പുറത്തു മേഞ്ഞുനടക്കുന്ന ഇരുപതുകാളകൾ, നൂറ് ചെമ്മരിയാടുകളും കോലാടുകളും, ഇവയെല്ലാമായിരുന്നു.