1 Kings 4:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവിനും കുടുംബാംഗങ്ങള്‍ക്കുമുള്ള ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനു ശലോമോന്‍ പന്ത്രണ്ട് ഉദ്യോഗസ്ഥന്മാരെ ഇസ്രായേലില്‍ നിയമിച്ചിരുന്നു. അവര്‍ ഓരോരുത്തരും ഓരോ മാസത്തേക്ക് ആവശ്യമായ ഭക്ഷണപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാർത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോമാസത്തേക്കു ഭോജനപദാർത്ഥങ്ങൾ എത്തിച്ചുകൊടുക്കും.
Malayalam 1992 MBSI
രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാര്‍ത്ഥങ്ങള്‍ എത്തിച്ചുകൊടുപ്പാന്‍ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഔരോരുത്തന്‍ ആണ്ടില്‍ ഔരോമാസത്തേക്കു ഭോജനപദാര്‍ത്ഥങ്ങള്‍ എത്തിച്ചുകൊടുക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവിനും കുടുംബത്തിനും ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോന് യിസ്രായേലിലൊക്കെയും പന്ത്രണ്ട് അധിപന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോമാസം വീതം വേണ്ടുന്ന ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ചുകൊടുത്തിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവിനും രാജഗൃഹത്തിനും ഭോജനപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുപ്പാന്‍ ശലോമോനു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാര്‍ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തന്‍ ആണ്ടിൽ ഓരോ മാസത്തേക്കു ഭോജനപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുക്കും.
Malayalam Bible POC-ML 2013
രാജാവിനും കുടുംബത്തിനും ഭക്‌ഷണ സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ സോള മന്‌ ഇസ്രായേലില്‍ ആകെ പന്ത്രണ്ടുപേര്‍ ഉണ്ടായിരുന്നു. ഓരോരുത്തര്‍ ഓരോ മാസത്തേക്കുവേണ്ട സാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവിനും രാജകുടുംബത്തിനും ഭക്ഷണപദാർഥങ്ങൾ എത്തിച്ചുകൊടുക്കാൻ ഇസ്രായേലിൽ എല്ലായിടത്തുമായി പന്ത്രണ്ടു പ്രാദേശികഭരണാധിപന്മാർ ശലോമോന് ഉണ്ടായിരുന്നു. അവർ ഓരോരുത്തരും വർഷത്തിൽ ഓരോ മാസം അവ എത്തിച്ചുകൊടുക്കും.