1 Kings 5:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതിനായി ദേവദാരുമരം മുറിക്കാന്‍ അങ്ങയുടെ ആളുകളെ ലെബാനോനിലേക്ക് അയച്ചാലും; അങ്ങു നിശ്ചയിക്കുന്ന കൂലി ഞാന്‍ അവര്‍ക്കു കൊടുത്തുകൊള്ളാം; എന്‍റെ ജോലിക്കാരും അവരോടൊത്തു ജോലി ചെയ്യും. മരം മുറിക്കാന്‍ സീദോന്യരെപ്പോലെ പരിചയമുള്ളവര്‍ ഞങ്ങളുടെ ഇടയില്‍ ഇല്ലെന്ന് അങ്ങേക്കറിയാമല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ ലെബാനോനിൽനിന്നു എനിക്കായി ദേവദാരുമരം മുറിപ്പാൻ കല്പന കൊടുക്കേണം; എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാർക്കും നീ പറയുന്ന കൂലി ഞാൻ എത്തിച്ചുതരാം; സീദോന്യരെപ്പോലെ മരം മുറിപ്പാൻ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ.
Malayalam 1992 MBSI
ആകയാല്‍ ലെബാനോനില്‍നിന്നു എനിക്കായി ദേവദാരുമരം മുറിപ്പാന്‍ കല്പന കൊടുക്കേണം; എന്റെ വേലക്കാര്‍ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാര്‍ക്കും നീ പറയുന്ന കൂലി ഞാന്‍ എത്തിച്ചു തരാം; സീദോന്യരെപ്പോലെ മരം മുറിപ്പാന്‍ പരിചയമുള്ളവര്‍ ഞങ്ങളുടെ ഇടയില്‍ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ ലെബാനോനിൽനിന്ന് എനിക്കുവേണ്ടി ദേവദാരു മുറിയ്ക്കുവാൻ കല്പന കൊടുക്കേണം; എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാർക്ക് നീ പറയുന്ന കൂലി ഞാൻ തന്നുകൊള്ളാം; സീദോന്യരെപ്പോലെ മരം മുറിയ്ക്കുവാൻ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്ന് നീ അറിയുന്നുവല്ലോ”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ ലെബാനോനിൽനിന്ന് എനിക്കായി ദേവദാരുമരം മുറിപ്പാന്‍ കല്പന കൊടുക്കേണം; എന്റെ വേലക്കാര്‍ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാര്‍ക്കും നീ പറയുന്ന കൂലി ഞാന്‍ എത്തിച്ചുതരാം; സീദോന്യരെപ്പോലെ മരം മുറിപ്പാന്‍ പരിചയമുള്ളവര്‍ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ.
Malayalam Bible POC-ML 2013
ആകയാല്‍, ലബനോനില്‍ നിന്ന് എനിക്കായി ദേവദാരു മുറിക്കാന്‍ ആജ്‌ഞ നല്‍കിയാലും. എന്‍െറ ജോലിക്കാരും നിന്‍െറ ജോലിക്കാരോടുകൂടെ ഉണ്ടായിരിക്കും. അവര്‍ക്കു നീ നിശ്‌ചയിക്കുന്ന കൂലി ഞാന്‍ തരാം. സീദോന്യരെപ്പോലെ മരം മുറിക്കാന്‍ പരിചയമുള്ളവര്‍ ഞങ്ങളുടെ ഇടയില്‍ ഇല്ലെന്നു നിനക്കറിയാമല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആകയാൽ, ലെബാനോനിൽനിന്ന് എനിക്കുവേണ്ടി ദേവദാരുക്കൾ മുറിക്കാൻ കൽപ്പന കൊടുത്താലും! എന്റെ സേവകരും താങ്കളുടെ സേവകരോടൊപ്പം ജോലിചെയ്യുന്നതായിരിക്കും. താങ്കളുടെ ആളുകൾക്ക് താങ്കൾ നിശ്ചയിക്കുന്ന വേതനവും ഞാൻ നൽകുന്നതായിരിക്കും. മരം മുറിക്കുന്നതിൽ സീദോന്യരെപ്പോലെ വൈദഗ്ദ്ധ്യമുള്ളവർ ഞങ്ങൾക്കില്ല എന്ന് അങ്ങേക്കറിയാമല്ലോ.”