1 Kings 5:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശലോമോന്‍റെ സന്ദേശം കിട്ടിയപ്പോള്‍ ഹീരാം അറിയിച്ചു: “അങ്ങയുടെ ആഗ്രഹംപോലെ പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഒരുക്കമാണ്. ദേവദാരുവിന്‍റെയും സരളമരത്തിന്റെയും കാര്യത്തില്‍ അങ്ങ് ആഗ്രഹിക്കുന്നതുപോലെ ഞാന്‍ ചെയ്യാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹീരാം ശലോമോന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തിൽ നീ ഇച്ഛിച്ചതു ഒക്കെയും ഞാൻ ചെയ്യാം.
Malayalam 1992 MBSI
ഹീരാം ശലോമോന്റെ അടുക്കല്‍ ആളയച്ചു പറയിച്ചതു എന്തെന്നാല്‍നീ പറഞ്ഞയച്ച വസ്തുത ഞാന്‍ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തില്‍ നീ ഇച്ഛിച്ചതു ഒക്കെയും ഞാന്‍ ചെയ്യാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹീരാം ശലോമോന്റെ അടുക്കൽ ആളയച്ച് ഇപ്രകാരം പറയിച്ചു: “നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തിൽ നീ ആഗ്രഹിച്ചതുപോലെ ഞാൻ ചെയ്യാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹീരാം ശലോമോന്റെ അടുക്കൽ ആളയച്ചു പറയിച്ചത് എന്തെന്നാൽ: നീ പറഞ്ഞയച്ച വസ്തുത ഞാന്‍ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തിൽ നീ ഇച്ഛിച്ചതൊക്കെയും ഞാന്‍ ചെയ്യാം.
Malayalam Bible POC-ML 2013
ഹീരാം ദൂതന്‍മുഖേനസോളമനെ അറിയിച്ചു: നിന്‍െറ സന്‌ദേശം കിട്ടി. ദേവദാരുവിന്‍െറയും സരളമരത്തിന്‍െറയും കാര്യം നിന്‍െറ ആഗ്രഹംപോലെ ചെയ്യാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹീരാം ഇപ്രകാരമൊരു മറുപടിയും ശലോമോന് കൊടുത്തയച്ചു: “അങ്ങ് കൊടുത്തയച്ച സന്ദേശം എനിക്കു ലഭിച്ചു. ദേവദാരുക്കളും സരളമരങ്ങളും തരുന്ന കാര്യത്തിൽ അങ്ങ് ആഗ്രഹിക്കുന്നതുപോലെയെല്ലാം ഞാൻ ചെയ്യാം.