1 Kings 6:31 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്തര്‍മന്ദിരത്തിന്‍റെ വാതിലിന് ഒലിവുപലകകൊണ്ടു കതകുകള്‍ ഉണ്ടാക്കി. വാതിലിന്‍റെ കട്ടളയും മേല്പടിയും ചേര്‍ത്തു പഞ്ചഭുജാകൃതിയിലാണു നിര്‍മ്മിച്ചിരുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അന്തർമ്മന്ദിരത്തിന്റെ വാതിലിന്നു ഒലിവുമരംകൊണ്ടു കതകു ഉണ്ടാക്കി; കുറമ്പടിയും കട്ടളക്കാലും ചുവരിന്റെ അഞ്ചിൽ ഒരു അംശമായിരുന്നു.
Malayalam 1992 MBSI
അവന്‍ അന്തര്‍മ്മന്ദിരത്തിന്റെ വാതിലിന്നു ഒലിവുമരംകൊണ്ടു കതകു ഉണ്ടാക്കി; കുറമ്പടിയും കട്ടളക്കാലും ചുവരിന്റെ അഞ്ചില്‍ ഒരു അംശമായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അന്തർമ്മന്ദിരത്തിന്റെ വാതിലിന് ഒലിവുമരംകൊണ്ട് കതകു ഉണ്ടാക്കി; മേൽവാതിൽപ്പടിയും കട്ടളക്കാലും ഭിത്തിയുടെ അഞ്ചിൽ ഒരു അംശമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അന്തര്‍മന്ദിരത്തിന്‍റെ വാതിലിന് ഒലിവുമരംകൊണ്ട് കതക് ഉണ്ടാക്കി; കുറുമ്പടിയും കട്ടിളക്കാലും ചുവരിന്‍റെ അഞ്ചിൽ ഒരു അംശമായിരുന്നു.
Malayalam Bible POC-ML 2013
ശ്രീകോവിലിന്‍െറ കതകുകള്‍ ഒലിവുതടികൊണ്ടു നിര്‍മിച്ചു; മേല്‍പടിയും കട്ടിളക്കാലുകളും ചേര്‍ന്ന് ഒരു പഞ്ചഭുജമായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്തർമന്ദിരത്തിലേക്കു പ്രവേശിക്കുന്നതിന് അദ്ദേഹം ഒലിവുമരംകൊണ്ടു വാതിലുകൾ നിർമിച്ചു. കട്ടിളകൾക്ക് പഞ്ചഭുജാകൃതിയാണ് ഉണ്ടായിരുന്നത്.