1 Kings 6:38 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പതിനൊന്നാം വര്‍ഷം എട്ടാം മാസം അതായത് ബൂല്‍ മാസത്തില്‍ ദേവാലയത്തിന്‍റെ സകല പണികളും മുന്‍നിശ്ചയപ്രകാരമുള്ള മാതൃകയില്‍തന്നെ പൂര്‍ത്തിയായി. അങ്ങനെ ഏഴു വര്‍ഷംകൊണ്ടു ശലോമോന്‍ ദേവാലയനിര്‍മ്മാണം പൂര്‍ത്തിയാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പതിനൊന്നാം ആണ്ടു എട്ടാം മാസമായ ബൂൽമാസത്തിൽ ആലയം അതിന്റെ സകലഭാഗങ്ങളുമായി അതിന്റെ മാതൃകപ്രകാരമൊക്കെയും പണിതുതീർക്കുകയും ചെയ്തു. അങ്ങനെ അവൻ ഏഴാണ്ടുകൊണ്ടു അതു പണിതുതീർത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പതിനൊന്നാം ആണ്ട് എട്ടാം മാസമായ ബൂൽമാസത്തിൽ ആലയം സകലഭാഗങ്ങളുമായി അതിന്റെ മാതൃക അനുസരിച്ച് തന്നെ പണിതുതീർക്കുകയും ചെയ്തു. അങ്ങനെ ആലയം പണിക്ക് ഏഴ് വർഷം വേണ്ടി വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പതിനൊന്നാം ആണ്ട് എട്ടാം മാസമായ ബൂൽമാസത്തിൽ ആലയം അതിന്‍റെ സകല ഭാഗങ്ങളുമായി അതിന്‍റെ മാതൃകപ്രകാരമൊക്കെയും പണിതു തീര്‍ക്കുകയും ചെയ്തു. അങ്ങനെ അവന്‍ ഏഴാണ്ടുകൊണ്ട് അതു പണിതുതീര്‍ത്തു.
Malayalam Bible POC-ML 2013
പതിനൊന്നാംവര്‍ഷം എട്ടാം മാസം, അതായത്‌, ബൂല്‍മാസം ദേവാലയത്തിന്‍െറ എല്ലാ ഭാഗങ്ങളുംയഥാവിധി പൂര്‍ത്തിയായി. അങ്ങനെ ദേവാലയനിര്‍മാണത്തിന്‌ ഏഴു വര്‍ഷം വേണ്ടിവന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പതിനൊന്നാമാണ്ടിൽ എട്ടാംമാസമായ ബൂൽമാസത്തിൽ ദൈവാലയം, അതിന്റെ സകലഭാഗങ്ങളുമായി, അതിന്റെ മാതൃക അനുസരിച്ചുതന്നെ, പണിതുതീർത്തു. അങ്ങനെ ആലയം പണിയുന്നതിന് അദ്ദേഹത്തിന് ഏഴുവർഷം വേണ്ടിവന്നു.