1 Kings 6:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദേവാലയത്തിന്‍റെ അന്തര്‍മന്ദിരമടക്കമുള്ള പുറംഭിത്തികളോടു ചേര്‍ന്നു തട്ടുകളായി മുറികള്‍ നിര്‍മ്മിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മന്ദിരവും അന്തർമ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോടു ചേർത്തു ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിതു അവയിൽ ചുറ്റും അറകളും ഉണ്ടാക്കി.
Malayalam 1992 MBSI
മന്ദിരവും അന്തര്‍മ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോടു ചേര്‍ത്തു ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിതു അവയില്‍ ചുറ്റും അറകളും ഉണ്ടാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മന്ദിരവും അന്തർമ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോട് ചേർത്ത് ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിത് അവയിൽ ചുറ്റും അറകളും ഉണ്ടാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മന്ദിരവും അന്തര്‍മന്ദിരവും കൂടിയ ആലയത്തിന്‍റെ ചുവരിനോടു ചേര്‍ത്ത് ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിത് അവയിൽ ചുറ്റും അറകളും ഉണ്ടാക്കി.
Malayalam Bible POC-ML 2013
ശ്രീകോവിലടക്കംദേവാലയത്തിന്‍െറ ചുറ്റുമുള്ള ഭിത്തികളോടുചേര്‍ന്ന്‌ തട്ടുകളായി മുറികള്‍ നിര്‍മിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവാലയത്തിന്റെ വിശാലമായ മുറിയുടെയും അന്തർമന്ദിരത്തിന്റെയും ഇടയ്ക്ക് ആലയത്തിന്റെ ഭിത്തിയോടുചേർത്ത് ചുറ്റും മൂന്നു നിലകളിലായി അനേകം മുറികൾ നിർമിച്ചു.