1 Kings 7:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദേവാലയത്തിന്‍റെ പൂമുഖത്തായിരുന്നു സ്തംഭങ്ങള്‍ സ്ഥാപിച്ചത്. വലതുവശത്തെ സ്തംഭത്തിനു യാഖീന്‍ എന്നും ഇടതുവശത്തേതിന് ബോവസ് എന്നും പേരിട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മണ്ഡപവാതില്ക്കൽ നിറുത്തി; അവൻ വലത്തെ സ്തംഭം നിറുത്തി അതിന്നു യാഖീൻ എന്നും ഇടത്തെ സ്തംഭം നിറുത്തി അതിന്നു ബോവസ് എന്നും പേരിട്ടു.
Malayalam 1992 MBSI
അവന്‍ സ്തംഭങ്ങളെ മന്ദിരത്തിന്റെ മണ്ഡപവാതില്‍ക്കല്‍ നിറുത്തി; അവന്‍ വലത്തെ സ്തംഭം നിറുത്തി അതിന്നു യാഖീന്‍ എന്നും ഇടത്തെ സ്തംഭം നിറുത്തി അതിന്നു ബോവസ് എന്നും പേരിട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ തൂണുകളെ മന്ദിരത്തിന്റെ പൂമുഖത്ത് സ്ഥാപിച്ചു; അവൻ വലത്തെ തൂണിന് യാഖീൻ എന്നും ഇടത്തേതിന് ബോവസ് എന്നും പേരിട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ സ്തംഭങ്ങളെ മന്ദിരത്തിന്‍റെ മണ്ഡപവാതിൽക്കൽ നിറുത്തി; അവന്‍ വലത്തെ സ്തംഭം നിറുത്തി അതിനു യാഖീന്‍ എന്നും, ഇടത്തെ സ്തംഭം നിറുത്തി അതിനു ബോവസ് എന്നും പേരിട്ടു.
Malayalam Bible POC-ML 2013
ദേവാലയത്തിന്‍െറ പൂമുഖത്താണു സ്‌തംഭങ്ങള്‍ സ്‌ഥാപിച്ചത്‌. വലത്തുവശത്തെ സ്‌തംഭത്തിനുയാക്കിന്‍ എന്നും ഇടതുവശത്തേതിനു ബോവാസ്‌ എന്നും പേരിട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവാലയത്തിന്റെ പൂമുഖത്തിങ്കൽ അദ്ദേഹം സ്തംഭങ്ങൾ രണ്ടും സ്ഥാപിച്ചു; വലതുഭാഗത്തെ സ്തംഭത്തിന് യാഖീൻ എന്നും ഇടതുഭാഗത്തെ സ്തംഭത്തിന് ബോവസ് എന്നും അദ്ദേഹം പേരിട്ടു.