1 Kings 7:47 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവയെല്ലാം ധാരാളമായി നിര്‍മ്മിച്ചതുകൊണ്ട് ശലോമോന്‍ അവയുടെ തൂക്കമെടുത്തില്ല. ഓടിന്‍റെ തൂക്കം തിട്ടപ്പെടുത്തിയിരുന്നുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ടു ശലോമോൻ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.
Malayalam 1992 MBSI
ഉപകരണങ്ങള്‍ അനവധി ആയിരുന്നതുകൊണ്ടു ശലോമോന്‍ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ട് ശലോമോൻ അവയൊന്നും തൂക്കിനോക്കിയില്ല; താമ്രത്തിന്റെ തൂക്കം തിട്ടപ്പെടുത്തിയിട്ടില്ലായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉപകരണങ്ങള്‍ അനവധിആയിരുന്നതുകൊണ്ട് ശലോമോന്‍ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്‍റെ തൂക്കത്തിനു നിശ്ചയമില്ലായിരുന്നു.
Malayalam Bible POC-ML 2013
പാത്രങ്ങള്‍ അസംഖ്യമായിരുന്നതിനാല്‍, സോളമന്‍ അവയുടെ തൂക്കമെടുത്തില്ല; ഓടിന്‍െറ തൂക്കം തിട്ടപ്പെടുത്തിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശലോമോൻ ഉപകരണങ്ങളൊന്നും തൂക്കിനോക്കിയില്ല; കാരണം അവ അത്രയധികമായിരുന്നു. മൊത്തം ചെലവായ വെങ്കലത്തിന്റെ കണക്കും കണക്കാക്കിയിരുന്നില്ല.