1 Kings 7:50 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൊടിലുകള്‍, തങ്കംകൊണ്ടുള്ള കോപ്പകള്‍, കത്രികകള്‍, തൊട്ടികള്‍, തളികകള്‍, ധൂപകലശങ്ങള്‍, തവികള്‍, തീച്ചട്ടികള്‍, അതിവിശുദ്ധസ്ഥലമായ അന്തര്‍മന്ദിരത്തിന്‍റെ വാതിലുകളുടെ സ്വര്‍ണവിജാഗിരികള്‍ എന്നിവയും ശലോമോന്‍ ഉണ്ടാക്കി. അങ്ങനെ ദേവാലയത്തിനാവശ്യമായ സകല ഉപകരണങ്ങളും അദ്ദേഹം നിര്‍മ്മിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്റെ വാതിലുകൾക്കും മന്ദിരമായ ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നേ.
Malayalam 1992 MBSI
ദീപങ്ങള്‍, ചവണകള്‍, തങ്കം കൊണ്ടുള്ള പാനപാത്രങ്ങള്‍, കത്രികകള്‍, കലശങ്ങള്‍, തവികള്‍, തീച്ചട്ടികള്‍, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്റെ വാതിലുകള്‍ക്കും മന്ദിരമായ ആലയത്തിന്റെ വാതിലുകള്‍ക്കും പൊന്നുകൊണ്ടുള്ള കെട്ടുകള്‍ എന്നിവ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തർമ്മന്ദിരത്തിന്റെ വാതിലുകൾക്കും ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തങ്കംകൊണ്ടുള്ള പാനപാത്രങ്ങള്‍, കത്രികകള്‍, കലശങ്ങള്‍, തവികള്‍, തീച്ചട്ടികള്‍, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്‍റെ വാതിലുകള്‍ക്കും മന്ദിരമായ ആലയത്തിന്‍റെ വാതിലുകള്‍ക്കും പൊന്നുകൊണ്ടുള്ള കെട്ടുകള്‍ എന്നിവതന്നെ.
Malayalam Bible POC-ML 2013
തങ്കംകൊണ്ടുള്ള കോപ്പകള്‍, തിരിക്കത്രികകള്‍, ക്‌ഷാളനപാത്രങ്ങള്‍, ധൂപാര്‍പ്പണത്തിനുള്ള പാത്രങ്ങള്‍, തീക്കോരികള്‍, അതിവിശുദ്‌ധസ്‌ഥല മായ ശ്രീകോവിലിന്‍െറയും വിശുദ്‌ധസ്‌ഥ ലത്തിന്‍െറയും വാതിലുകളുടെ സുവര്‍ണപാദകുടങ്ങള്‍ എന്നിവ സോളമന്‍ പണിയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്വർണനിർമിതമായ ക്ഷാളനപാത്രങ്ങൾ, തിരികൾ വെടിപ്പാക്കുന്നതിനുള്ള കത്രികകൾ, കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങൾ, തളികകൾ, ധൂപപാത്രങ്ങൾ, അന്തർമന്ദിരത്തിന്റെ—അതിവിശുദ്ധസ്ഥലത്തിന്റെ—വാതിലുകൾക്കും ആലയത്തിന്റെ വിശാലമായ മുറിയുടെ വാതിലുകൾക്കുംവേണ്ടി സ്വർണംകൊണ്ടു നിർമിച്ച വിജാഗിരികൾ.