1 Kings 7:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ന്യായാസനമണ്ഡപത്തിന്‍റെ പിന്‍ഭാഗത്തു തനിക്കു പാര്‍ക്കാന്‍ അതേ ശില്പരചനയോടുകൂടിയ ഒരു അരമന നിര്‍മ്മിച്ചു. ഇതേ രീതിയില്‍ ഒരു ഭവനം തന്‍റെ ഭാര്യയായ ഫറവോയുടെ പുത്രിക്കുവേണ്ടിയും പണിതു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതിന്റെ പണിപോലെ തന്നേ അവൻ മണ്ഡപത്തിന്നപ്പുറം മറ്റെ പ്രാകാരത്തിൽ അവൻ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോൻ പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു.
Malayalam 1992 MBSI
ഇതിന്റെ പണിപോലെ തന്നേ അവന്‍ മണ്ഡപത്തിന്നപ്പുറം മറ്റെ പ്രാകാരത്തില്‍ അവന്‍ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോന്‍ പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകള്‍ക്കും അവന്‍ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ വസിച്ചിരുന്ന അരമനയുടെ ഉള്ളിൽ ഇതിന്റെ പണിപോലെ തന്നെയുള്ള ഒരു ഗൃഹാങ്കണം ഉണ്ടായിരുന്നു; ശലോമോൻ വിവാഹം കഴിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഇപ്രകാരം തന്നെ ഒരു അരമന പണിതു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതിന്‍റെ പണിപോലെ തന്നെ അവന്‍ മണ്ഡപത്തിനപ്പുറം മറ്റേ പ്രാകാരത്തിൽ അവന്‍ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോന്‍ പരിഗ്രഹിച്ചിരുന്ന ഫറവോന്‍റെ മകള്‍ക്കും അവന്‍ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു.
Malayalam Bible POC-ML 2013
മണ്‍ഡപത്തിന്‍െറ പിന്‍ഭാഗത്ത്‌ തനിക്കു വസിക്കാന്‍ അതേ ശില്‍പവേലകളോടുകൂടിയ ഒരു ഭവനവും നിര്‍മിച്ചു. ഇതേ രീതിയില്‍ ഒരു ഭവനം തന്‍െറ ഭാര്യയായ ഫറവോയുടെ പുത്രിക്കു വേണ്ടിയും പണിതു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുറെക്കൂടെ പിന്നിലായി തനിക്കു വസിക്കുന്നതിനു പണിയിച്ച അരമനയും ഇതേ രൂപകൽപ്പനയോടുകൂടിയതായിരുന്നു. ഫറവോന്റെ പുത്രിയായ തന്റെ പത്നിക്കുവേണ്ടിയും ഇതേ ശില്പസംവിധാനങ്ങളോടുകൂടിയ മറ്റൊരു കൊട്ടാരവും ശലോമോൻ പണി കഴിപ്പിച്ചിരുന്നു.