1 Kings 8:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം ദാവീദിന്‍റെ നഗരമായ സീയോനില്‍നിന്നു കൊണ്ടുവരാന്‍ ശലോമോന്‍ ഇസ്രായേല്‍ജനനേതാക്കളെയും ഗോത്രത്തലവന്മാരെയും പിതൃഭവനത്തലവന്മാരെയും യെരൂശലേമില്‍ തന്‍റെ അടുക്കല്‍ വിളിച്ചുകൂട്ടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽനിന്നു കൊണ്ടുവരേണ്ടതിന്നു ശലോമോൻ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനങ്ങളിലെ പ്രഭുക്കന്മാരായ സകലഗോത്രപ്രധാനികളെയും യെരൂശലേമിൽ ശലോമോൻരാജാവിന്റെ അടുക്കൽ കൂട്ടിവരുത്തി.
Malayalam 1992 MBSI
പിന്നെ യഹോവയുടെ നിയമപെട്ടകം സീയോന്‍ എന്ന ദാവീദിന്റെ നഗരത്തില്‍ നിന്നു കൊണ്ടുവരേണ്ടതിന്നു ശലോമോന്‍ യിസ്രായേല്‍മൂപ്പന്മാരെയും യിസ്രായേല്‍മക്കളുടെ പിതൃഭവനങ്ങളിലെ പ്രഭുക്കന്മാരായ സകല ഗോത്രപ്രധാനികളെയും യെരൂശലേമില്‍ ശലോമോന്‍ രാജാവിന്റെ അടുക്കല്‍ കൂട്ടിവരുത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽ നിന്ന് കൊണ്ടുവരുന്നതിനായി ശലോമോൻ യിസ്രായേൽ മൂപ്പന്മാരെയും ഗോത്രത്തലവന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനത്തലവന്മാരെയും യെരൂശലേമിൽ തന്റെ അടുക്കൽ കൂട്ടിവരുത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ യഹോവയുടെ നിയമപെട്ടകം സീയോന്‍ എന്ന ദാവീദിന്‍റെ നഗരത്തിൽ നിന്നു കൊണ്ടുവരേണ്ടതിനു ശലോമോന്‍ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനങ്ങളിലെ പ്രഭുക്കന്മാരായ സകല ഗോത്രപ്രധാനികളെയും യെരൂശലേമിൽ ശലോമോന്‍രാജാവിന്‍റെ അടുക്കൽ കൂട്ടിവരുത്തി.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ വാഗ്‌ദാനപേടകം ദാവീദിന്‍െറ നഗരമായ സീയോനില്‍നിന്നു കൊണ്ടുവരാന്‍ സോളമന്‍രാജാവ്‌ ഇസ്രായേലിലെ ശ്രഷ്‌ഠന്‍മാരെയും ഗോത്രനേതാക്കന്‍മാരെയും ഇസ്രായേല്‍ജനത്തിലെ കുടുംബത്തലവന്‍മാരെയും ജറുസലെമില്‍ വിളിച്ചുകൂട്ടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനുശേഷം, യഹോവയുടെ ഉടമ്പടിയുടെ പേടകം ദാവീദിന്റെ നഗരമായ സീയോനിൽനിന്നു കൊണ്ടുവരുന്നതിനായി ശലോമോൻരാജാവ് ഇസ്രായേലിലെ എല്ലാ ഗോത്രത്തലവന്മാരെയും കുലത്തലവന്മാരെയും പിതൃഭവനനേതാക്കന്മാരെയും ജെറുശലേമിൽ തന്റെ സന്നിധിയിൽ വിളിച്ചുവരുത്തി.