1 Kings 8:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു ദാവീദിനോട് അരുളിച്ചെയ്തു: എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചതിനുശേഷം എന്‍റെ നാമം നിലനില്‌ക്കാന്‍ എനിക്ക് ഒരു ആലയം പണിയുന്നതിന് ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്ന് ഒരു പട്ടണവും ഞാന്‍ തിരഞ്ഞെടുത്തില്ല; എങ്കിലും എന്‍റെ ജനമായ ഇസ്രായേലിനെ ഭരിക്കുന്നതിനു ഞാന്‍ ദാവീദിനെ തിരഞ്ഞെടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ജനമായ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തില്ല; എന്നാൽ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാൻ ഞാൻ ദാവീദിനെ തിരഞ്ഞെടുത്തു എന്നു അവൻ അരുളിച്ചെയ്തു.
Malayalam 1992 MBSI
എന്റെ ജനമായ യിസ്രായേലിനെ മിസ്രയീമില്‍നിന്നു കൊണ്ടുവന്ന നാള്‍മുതല്‍ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാന്‍ ഞാന്‍ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തില്ല; എന്നാല്‍ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാന്‍ ഞാന്‍ ദാവീദിനെ തിരഞ്ഞെടുത്തു എന്നു അവന്‍ അരുളിച്ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘എന്റെ ജനമായ യിസ്രായേലിനെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നാൾമുതൽ എന്റെ നാമത്തിന് ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തിട്ടില്ല; എന്നാൽ എന്റെ ജനമായ യിസ്രായേലിന് പ്രഭുവായിരിപ്പാൻ ഞാൻ ദാവീദിനെ തിരഞ്ഞെടുത്തു ’ എന്ന് അവിടുന്ന് അരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ജനമായ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നാള്‍മുതൽ എന്‍റെ നാമം ഇരിക്കേണ്ടതിന് ഒരു ആലയം പണിവാന്‍ ഞാന്‍ യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തില്ല; എന്നാൽ എന്റെ ജനമായ യിസ്രായേലിനു പ്രഭുവായിരിപ്പാന്‍ ഞാന്‍ ദാവീദിനെ തിരഞ്ഞെടുത്തു എന്ന് അവന്‍ അരുളിച്ചെയ്തു.
Malayalam Bible POC-ML 2013
അവിടുന്നു ദാവീദിനോട് അരുളിച്ചെയ്‌തു: എന്‍െറ ജനമായ ഇസ്രായേലിനെ ഈജിപ്‌തില്‍നിന്നു മോചിപ്പിച്ചനാള്‍മുതല്‍ എനിക്ക് ആലയം പണിയാന്‍ ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു ഞാന്‍ ഒരു നഗരവും തിരഞ്ഞെടുത്തില്ല. എന്നാല്‍, എന്‍െറ ജനമായ ഇസ്രായേലിനു നായകനായി ഞാന്‍ ദാവീദിനെ തിരഞ്ഞെടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ എന്റെ നാമം സ്ഥാപിക്കുന്നതിനുവേണ്ടി ഒരാലയം നിർമിക്കാൻ ഇസ്രായേൽ ഗോത്രങ്ങളിലെങ്ങും ഞാൻ ഒരു നഗരം തെരഞ്ഞെടുത്തിട്ടില്ല, എന്നാൽ, എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കുന്നതിനു ഞാൻ ദാവീദിനെ തെരഞ്ഞെടുത്തിരിക്കുന്നു,’ എന്ന് എന്റെ പിതാവിനോട് അവിടന്ന് അരുളിച്ചെയ്തു.