1 Kings 8:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും ആലയം പണിയുന്നതു നീയല്ല; നിനക്കു ജനിക്കാന്‍ പോകുന്ന പുത്രന്‍ ആയിരിക്കും.’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും ആലയം പണിയേണ്ടതു നീയല്ല, നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകൻ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു.
Malayalam 1992 MBSI
എങ്കിലും ആലയം പണിയേണ്ടതു നീയല്ല, നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകന്‍ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും ആലയം പണിയേണ്ടത് നീയല്ല, നിന്നിൽ നിന്നുത്ഭവിക്കുന്ന നിന്റെ മകൻ തന്നെ എന്റെ നാമത്തിന് ആലയം പണിയും’ എന്ന് കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും ആലയം പണിയേണ്ടതു നീയല്ല, നിന്‍റെ കടിപ്രദേശത്തുനിന്നുദ്ഭവിക്കുന്ന മകന്‍തന്നെ എന്‍റെ നാമത്തിന് ആലയം പണിയും എന്നു കല്പിച്ചു.
Malayalam Bible POC-ML 2013
എങ്കിലും, നീ അതു നിര്‍മിക്കുകയില്ല. നിനക്കു ജനിക്കാനിരിക്കുന്ന പുത്രന്‍ എനിക്ക് ആലയം പണിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നിരുന്നാലും, ആലയം പണിയേണ്ട വ്യക്തി നീയല്ല; എന്നാൽ, നിന്റെ മകൻ, നിന്റെ സ്വന്തം മാംസവും രക്തവുമായവൻ, തന്നെയാണ് എന്റെ നാമത്തിന് ഒരു ആലയം പണിയേണ്ടത്.’