1 Kings 8:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നമ്മുടെ പിതാക്കന്മാരെ സര്‍വേശ്വരന്‍ ഈജിപ്തില്‍നിന്നു മോചിപ്പിച്ചുകൊണ്ടുവന്നപ്പോള്‍ അവരോടു ചെയ്ത ഉടമ്പടിയുടെ കല്പലകകള്‍ സൂക്ഷിച്ചിരിക്കുന്ന പെട്ടകം വയ്‍ക്കുന്നതിനും ഞാന്‍ ദേവാലയത്തില്‍ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ നമ്മുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്നപ്പോൾ, അവരോടു ചെയ്ത നിയമം ഇരിക്കുന്ന പെട്ടകത്തിന്നു ഞാൻ അതിൽ ഒരു സ്ഥലം ഒരിക്കിയിരിക്കുന്നു.
Malayalam 1992 MBSI
യഹോവ നമ്മുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്നപ്പോള്‍, അവരോടു ചെയ്ത നിയമം ഇരിക്കുന്ന പെട്ടകത്തിന്നു ഞാന്‍ അതില്‍ ഒരു സ്ഥലം ഒരിക്കിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ നമ്മുടെ പിതാക്കന്മാരെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്നപ്പോൾ, അവരോട് ചെയ്ത ഉടമ്പടി രേഖപ്പെടുത്തി വച്ചിരിക്കുന്ന പെട്ടകത്തിന് ഞാൻ അതിൽ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ നമ്മുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോള്‍, അവരോടു ചെയ്ത നിയമം ഇരിക്കുന്ന പെട്ടകത്തിനു ഞാന്‍ അതിൽ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു.
Malayalam Bible POC-ML 2013
നമ്മുടെ പിതാക്കന്‍മാരെ ഈജിപ്‌തില്‍നിന്നു മോചിപ്പിച്ചപ്പോള്‍ കര്‍ത്താവ് അവരോടു ചെയ്ത ഉടമ്പടിയുടെ ഫലകം വച്ചിരിക്കുന്ന പേടകത്തിന് അവിടെ ഞാന്‍ ഒരു സ്‌ഥലം ഒരുക്കിയിട്ടുണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ നമ്മുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നപ്പോൾ താൻ അവരോടു ചെയ്ത ഉടമ്പടി രേഖപ്പെടുത്തിവെച്ചിരിക്കുന്ന പേടകം സൂക്ഷിക്കുന്നതിന് ഞാൻ അതിൽ ഒരു സ്ഥലവും ഒരുക്കിയിരിക്കുന്നു.”