1 Kings 8:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശലോമോന്‍ സര്‍വേശ്വരന്‍റെ യാഗപീഠത്തിനു മുമ്പില്‍ നിന്നുകൊണ്ട് ഇസ്രായേല്‍ജനത്തിന്‍റെ സാന്നിധ്യത്തില്‍ കരങ്ങളുയര്‍ത്തി പ്രാര്‍ഥിച്ചു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിൻമുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും സമക്ഷത്തു നിന്നുകൊണ്ടു ആകാശത്തിലേക്കു കൈമലർത്തി പറഞ്ഞതു എന്തെന്നാൽ:
Malayalam 1992 MBSI
അനന്തരം ശലോമോന്‍ യഹോവയുടെ യാഗപീഠത്തിന്‍ മുമ്പില്‍ യിസ്രായേലിന്റെ സര്‍വ്വസഭയുടെയും സമക്ഷത്തു നിന്നുകൊണ്ടു ആകാശത്തിലേക്കു കൈ മലര്‍ത്തി പറഞ്ഞതു എന്തെന്നാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിന്റെ മുൻപിൽ യിസ്രായേലിന്റെ സർവ്വസഭയും കാൺകെ ആകാശത്തിലേക്ക് കരങ്ങൾ ഉയർത്തി പറഞ്ഞത്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം ശലോമോന്‍ യഹോവയുടെ യാഗപീഠത്തിന്‍മുമ്പിൽ യിസ്രായേലിന്‍റെ സര്‍വ സഭയുടെയും സമക്ഷത്തു നിന്നുംകൊണ്ട് ആകാശത്തിലേക്കു കൈ മലര്‍ത്തി പറഞ്ഞത് എന്തെന്നാൽ:
Malayalam Bible POC-ML 2013
സോളമന്‍ കര്‍ത്താവിന്‍െറ ബലിപീഠത്തിനു മുന്‍പില്‍ ഇസ്രായേല്‍ജനത്തിന്‍െറ സന്നിധിയില്‍, ഉന്നതങ്ങളിലേക്കു കരങ്ങളുയര്‍ത്തി പ്രാര്‍ഥിച്ചു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം, ശലോമോൻ ഇസ്രായേലിന്റെ സർവസഭയുടെയും മുന്നിൽ യഹോവയുടെ യാഗപീഠത്തിനുമുമ്പാകെ നിന്നുകൊണ്ട് ആകാശത്തിലേക്കു കൈകളുയർത്തി