1 Kings 8:32 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരാ, സ്വര്‍ഗത്തില്‍നിന്നു ശ്രദ്ധിച്ച് അവിടുത്തെ ദാസന്മാരെ ന്യായം വിധിക്കേണമേ. അപരാധിക്ക് അവന്‍റെ കുറ്റത്തിനു തക്ക ശിക്ഷയും നീതിനിഷ്ഠന് അവന്‍റെ നീതിക്ക് തക്ക പ്രതിഫലവും നല്‌കണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ സ്വർഗ്ഗത്തിൽ കേട്ടു പ്രവർത്തിച്ചു, ദുഷ്ടന്റെ നടപ്പു അവന്റെ തലമേൽ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവന്നു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ.
Malayalam 1992 MBSI
നീ സ്വര്‍ഗ്ഗത്തില്‍ കേട്ടു പ്രവര്‍ത്തിച്ചു, ദുഷ്ടന്റെ നടപ്പു അവന്റെ തലമേല്‍ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവന്നു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങള്‍ക്കു ന്യായം പാലിച്ചുതരേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് കേട്ട് പ്രവർത്തിച്ച്, ദുഷ്ടനെ കുറ്റം വിധിക്കുകയും അവന്റെ പ്രവൃത്തി അവന്റെ തലമേൽ വരുത്തുകയും, നീതിമാന്റെ നീതിക്ക് തക്കവണ്ണം അവനെ നീതീകരിക്കയും ചെയ്ത് അടിയങ്ങൾക്ക് ന്യായം പാലിച്ചുതരേണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ സ്വര്‍ഗത്തിൽ കേട്ടു പ്രവര്‍ത്തിച്ച്, ദുഷ്ടന്‍റെ നടപ്പ് അവന്‍റെ തലമേൽ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്‍റെ നീതിക്കു തക്കവണ്ണം അവനു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങള്‍ക്കു ന്യായം പാലിച്ചുതരേണമേ.
Malayalam Bible POC-ML 2013
അങ്ങ്‌ സ്വര്‍ഗത്തില്‍നിന്ന്‌ അതു ശ്രവിച്ച്‌ ദുഷ്‌ടനെ കുറ്റം വിധിച്ചു ശിക്‌ഷിക്കുകയും നീതിമാനു തക്കസമ്മാനം നല്‍കുകയും ചെയ്‌തുകൊണ്ട്‌ അങ്ങയുടെ ദാസരുടെമേല്‍ന്യായം നടത്തണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്നു സ്വർഗത്തിൽനിന്ന് കേട്ട് അപരാധിയെ കുറ്റം വിധിച്ചും അയാളുടെ പ്രവൃത്തിക്കു തക്കതായ ശിക്ഷ അയാളുടെമേൽ വരുത്തിയും അവിടത്തെ ദാസർക്കു നീതി നടപ്പാക്കിത്തരണമേ. നിഷ്കളങ്കനെ നിരപരാധിയെന്നു വിധിക്കുകയും അയാളുടെ നിഷ്കളങ്കത തെളിയിക്കുകയും ചെയ്യണമേ!