1 Kings 8:33 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അങ്ങയുടെ ജനമായ ഇസ്രായേല്‍ അങ്ങേക്കെതിരേ പാപം ചെയ്തതിന്‍റെ ഫലമായി ശത്രുക്കളുടെ മുമ്പില്‍ പരാജയപ്പെടുമ്പോള്‍ പശ്ചാത്തപിച്ച് ഈ ആലയത്തില്‍വച്ച് അങ്ങയുടെ നാമം ഏറ്റുപറഞ്ഞ് പ്രാര്‍ഥിച്ചാല്‍ സ്വര്‍ഗത്തില്‍നിന്ന് അങ്ങ് അവരെ ശ്രദ്ധിക്കണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു നിങ്കലേക്കു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ടു ഈ ആലയത്തിൽവെച്ചു നിന്നോടു പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ
Malayalam 1992 MBSI
നിന്റെ ജനമായ യിസ്രായേല്‍ നിന്നോടു പാപം ചെയകനിമിത്തം അവര്‍ ശത്രുവിനോടു തോറ്റിട്ടു നിങ്കലേക്കു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ടു ഈ ആലയത്തില്‍വെച്ചു നിന്നോടു പ്രാര്‍്ത്ഥിക്കയും യാചിക്കയും ചെയ്താല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങയുടെ ജനമായ യിസ്രായേൽ അങ്ങയോട് പാപം ചെയ്കയും, തന്മൂലം ശത്രു അവരെ പരാജയപ്പെടുത്തുകയും ചെയ്യുമ്പോൾ, അവർ മനം തിരിഞ്ഞ് അവിടുത്തെ നാമം ഏറ്റുപറഞ്ഞ് ഈ ആലയത്തിൽ വെച്ച് പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവര്‍ ശത്രുവിനോടു തോറ്റിട്ടു നിങ്കലേക്കു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ട് ഈ ആലയത്തിൽവച്ചു നിന്നോടു പ്രാര്‍ഥിക്കയും യാചിക്കയും ചെയ്താൽ
Malayalam Bible POC-ML 2013
അങ്ങയുടെ ജനമായ ഇസ്രായേല്‍ അങ്ങേക്കെതിരേ പാപംചെയ്‌ത്, ശത്രുക്കളുടെ മുന്‍പില്‍ പരാജയപ്പെടുകയും പശ്‌ചാത്തപിച്ച് അങ്ങയുടെ നാമം ഏറ്റുപറഞ്ഞ്, ഈ ഭവനത്തില്‍വച്ച് അങ്ങയോടപേക്‌ഷിക്കുകയും ചെയ്‌താല്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അവിടത്തെ ജനമായ ഇസ്രായേൽ അങ്ങേക്കെതിരേ പാപംചെയ്യുകയും അങ്ങനെ അവർ ശത്രുവിനാൽ പരാജിതരാക്കപ്പെടുകയും ചെയ്യുമ്പോൾ, അവർ വീണ്ടും മനംതിരിഞ്ഞ് അവിടത്തെ ഈ ആലയത്തിലേക്കു വരികയും അവിടത്തെ നാമം ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും സങ്കടയാചന ബോധിപ്പിക്കുകയും ചെയ്താൽ,