1 Kings 8:47 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ അപേക്ഷ അങ്ങു കേള്‍ക്കണമേ. പാപം ചെയ്യാത്ത മനുഷ്യന്‍ ഇല്ലല്ലോ! അവിടെ അവര്‍ അനുതപിച്ച് തങ്ങള്‍ ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞു പ്രാര്‍ഥിച്ചാല്‍ സര്‍വേശ്വരാ, അവിടുന്ന് അവരുടെ അപേക്ഷ കേള്‍ക്കണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവർ ഉണർന്നു മനംതിരിഞ്ഞു, അവരെ ബദ്ധരായി കൊണ്ടുപോയ ദേശത്തുവെച്ചു: ഞങ്ങൾ പാപംചെയ്തു അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു
Malayalam 1992 MBSI
അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവര്‍ ഉണര്‍ന്നു മനംതിരിഞ്ഞു, അവരെ ബദ്ധരായി കൊണ്ടുപോയ ദേശത്തുവെച്ചുഞങ്ങള്‍ പാപം ചെയ്തു അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരെ പിടിച്ചുകൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ച് അവർ മനംതിരിഞ്ഞ്, ‘ഞങ്ങൾ പാപംചെയ്ത് അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു’ എന്ന് പറഞ്ഞ്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവച്ച് അവര്‍ ഉണര്‍ന്നു മനംതിരിഞ്ഞ്, അവരെ ബദ്ധരായി കൊണ്ടുപോയ ദേശത്തുവച്ചു: ഞങ്ങള്‍ പാപം ചെയ്ത് അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞ്
Malayalam Bible POC-ML 2013
അവര്‍ അവിടെവച്ചു ഹൃദയപൂര്‍വം പശ്‌ചാത്തപിച്ച്‌, ഞങ്ങള്‍ പാപം ചെയ്‌തുപോയി, അനീതിയും അകൃത്യവും പ്രവര്‍ത്തിച്ചു എന്ന്‌ ഏറ്റുപറയുകയുംചെയ്‌താല്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അടിമകളായിക്കഴിയുന്ന രാജ്യത്തുവെച്ച് അവർ മനമുരുകി അനുതപിച്ച്, ‘ഞങ്ങൾ പാപംചെയ്തു വഴിതെറ്റിപ്പോയി, ദുഷ്ടത പ്രവർത്തിച്ചുപോയി,’ എന്ന് ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും