1 Kings 8:52 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ ദാസനും അവിടുത്തെ ജനവും സഹായം അര്‍ഥിക്കുമ്പോള്‍ അവിടുന്ന് തൃക്കണ്‍പാര്‍ത്ത് ഞങ്ങളുടെ പ്രാര്‍ഥന കേള്‍ക്കണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ നിന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഒക്കെയും നീ കേൾക്കേണ്ടതിന്നു അടിയന്റെ യാചനയും നിന്റെ ജനമായ യിസ്രായേലിന്റെ യാചനയും തൃക്കൺ പാർത്തരുളേണമേ.
Malayalam 1992 MBSI
അവര്‍ നിന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഒക്കെയും നീ കേള്‍ക്കേണ്ടതിന്നു അടിയന്റെ യാചനയും നിന്റെ ജനമായ യിസ്രായേലിന്റെ യാചനയും തൃക്കണ്‍ പാര്‍ത്തരുളേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ വിളിച്ചപേക്ഷിക്കുമ്പോൾ ഒക്കെയും അവിടുന്ന് കേൾക്കേണ്ടതിന്, അവിടുത്തെ ദാസനായ അടിയനും അവിടുത്തെ ജനമായ യിസ്രായേലും നടത്തുന്ന അപേക്ഷകൾ കടാക്ഷിക്കേണമേ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ നിന്നെ വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും നീ കേള്‍ക്കേണ്ടതിന് അടിയന്‍റെ യാചനയും നിന്‍റെ ജനമായ യിസ്രായേലിന്‍റെ യാചനയും തൃക്കണ്‍പാര്‍ത്തരുളേണമേ.
Malayalam Bible POC-ML 2013
അങ്ങയുടെ ദാസനും ജനവും സഹായം അപേക്‌ഷിക്കുമ്പോള്‍ അവരെ കടാക്‌ഷിക്കണമേ! അവരുടെ പ്രാര്‍ഥനകള്‍ ശ്രവിക്കണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അവിടത്തെ ദാസനും അവിടത്തെ ജനമായ ഇസ്രായേലും നടത്തുന്ന അപേക്ഷകളെ ശ്രദ്ധിക്കണേ, അവർ അങ്ങയോടു നിലവിളിക്കുമ്പോഴെല്ലാം അവിടന്നു കേൾക്കണേ!