1 Kings 8:53 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരനായ കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നപ്പോള്‍ അവിടുത്തെ ദാസനായ മോശയിലൂടെ അവിടുന്നു അരുളിച്ചെയ്തതുപോലെ ഇവരെ ഭൂമിയിലെ സകല ജനതകളില്‍നിന്നുമായി അവിടുന്നു സ്വന്തജനമായി തിരഞ്ഞെടുത്തതാണല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കർത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽ നിന്നു കൊണ്ടുവന്നപ്പോൾ നിന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളിൽനിന്നും നീ അവരെ നിനക്കു അവകാശമായി വേറുതിരിച്ചുവല്ലോ.
Malayalam 1992 MBSI
കര്‍ത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമില്‍ നിന്നു കൊണ്ടുവന്നപ്പോള്‍ നിന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളില്‍നിന്നും നീ അവരെ നിനക്കു അവകാശമായി വേറുതിരിച്ചുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കർത്താവായ യഹോവേ, അവിടുന്ന് ഞങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽ നിന്ന് വിടുവിച്ചുകൊണ്ടുവന്ന സമയത്ത് അങ്ങയുടെ ദാസനായ മോശെ മുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളിൽനിന്നും സ്വന്തജനമായിരിക്കുവാൻ അവരെ വേർതിരിച്ചുവല്ലോ”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കര്‍ത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു കൊണ്ടുവന്നപ്പോള്‍ നിന്‍റെ ദാസനായ മോശെ മുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകല ജാതികളിൽനിന്നും നീ അവരെ നിനക്ക് അവകാശമായി വേര്‍തിരിച്ചുവല്ലോ.
Malayalam Bible POC-ML 2013
ദൈവമായ കര്‍ത്താവേ, അങ്ങു ഞങ്ങളുടെ പിതാക്കന്‍മാരെ ഈജിപ്‌തില്‍നിന്നുകൊണ്ടുവന്നപ്പോള്‍ അങ്ങയുടെ ദാസനായ മോശവഴി അരുളിച്ചെയ്‌തതുപോലെ, ഭൂമിയിലെ സകല ജനതകളിലുംനിന്ന്‌ അവരെ അങ്ങ്‌ അങ്ങയുടെ അവകാശമായി തിരഞ്ഞെടുത്തതാണല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കർത്താവായ യഹോവേ, അവിടന്നു ഞങ്ങളുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് മോചിപ്പിച്ച് കൊണ്ടുവന്നപ്പോൾ അവിടത്തെ ദാസനായ മോശമുഖാന്തരം അരുളിച്ചെയ്തതുപോലെ, അവിടന്നു ഭൂമിയിലെ സകലജനതകളിൽനിന്നും സ്വന്തം അവകാശമായിരിക്കാൻ, അങ്ങ് അവരെ തെരഞ്ഞെടുത്തുവല്ലോ!”