1 Kings 8:54 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാഗപീഠത്തിന്‍റെ മുമ്പില്‍ മുട്ടുകുത്തി കൈകള്‍ ഉയര്‍ത്തി നിന്നിരുന്ന ശലോമോന്‍ സര്‍വേശ്വരനോടുള്ള പ്രാര്‍ഥനകള്‍ക്കും യാചനകള്‍ക്കും ശേഷം എഴുന്നേറ്റുനിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശലോമോൻ യഹോവയോടു ഈ പ്രാർത്ഥനയും യാചനയും എല്ലാം കഴിച്ചുതീർന്നശേഷം അവൻ യഹോവയുടെ യാഗപീഠത്തിൽ മുമ്പിൽ മുഴങ്കാൽ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലർത്തിയിരുന്നതും വിട്ടു എഴുന്നേറ്റു.
Malayalam 1992 MBSI
ശലോമോന്‍ യഹോവയോടു ഈ പ്രാര്‍ത്ഥനയും യാചനയും എല്ലാം കഴിച്ചുതീര്‍ന്നശേഷം അവന്‍ യഹോവയുടെ യാഗപീഠത്തില്‍ മുമ്പില്‍ മുഴങ്കാല്‍ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലര്‍ത്തിയിരുന്നതും വിട്ടു എഴുന്നേറ്റു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയോട് ഈ പ്രാർത്ഥനകളും യാചനകളും കഴിച്ചുതീർന്നപ്പോൾ, യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ കൈകൾ ആകാശത്തേക്ക് ഉയർത്തി മുഴങ്കാലിൽ നിന്നിരുന്ന ശലോമോൻ എഴുന്നേറ്റു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശലോമോന്‍ യഹോവയോട് ഈ പ്രാര്‍ഥനയും യാചനയും എല്ലാം കഴിച്ചുതീര്‍ന്നശേഷം അവന്‍ യഹോവയുടെ യാഗപീഠത്തിന്‍മുമ്പിൽ മുഴങ്കാൽ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലര്‍ത്തിയിരുന്നതും വിട്ട് എഴുന്നേറ്റു.
Malayalam Bible POC-ML 2013
കര്‍ത്താവിനോടുള്ള പ്രാര്‍ഥനകള്‍ക്കുംയാചനകള്‍ക്കുംശേഷം സോളമന്‍ അവിടുത്തെ ബലിപീഠത്തിന്‍െറ മുന്‍പില്‍നിന്ന് എഴുന്നേറ്റു. അവന്‍ കൈകള്‍ ആകാശത്തിലേക്കുയര്‍ത്തി മുട്ടുകുത്തി നില്‍ക്കുകയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശലോമോൻ ഈ പ്രാർഥനകളും യാചനകളും യഹോവയുടെമുമ്പാകെ സമർപ്പിച്ചുതീർന്നപ്പോൾ യാഗപീഠത്തിന്റെ മുമ്പിൽനിന്ന് അദ്ദേഹം എഴുന്നേറ്റു. അവിടെ, അദ്ദേഹം കൈകൾ ആകാശത്തിലേക്കുയർത്തി മുട്ടുകുത്തി നിൽക്കുകയായിരുന്നു.