1 Kings 8:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുരോഹിതന്മാര്‍ പെട്ടകം ചുമന്നു ദേവാലയത്തിന്‍റെ അതിവിശുദ്ധസ്ഥലത്തു കൊണ്ടുവന്നു കെരൂബുകളുടെ ചിറകുകള്‍ക്കു കീഴില്‍ വച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തർമ്മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്തു, കെരൂബുകളുടെ ചിറകിൻ കീഴെ കൊണ്ടുചെന്നു വെച്ചു.
Malayalam 1992 MBSI
പുരോഹിതന്മാര്‍ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തര്‍മ്മന്ദിരത്തില്‍ അതിവിശുദ്ധസ്ഥലത്തു, കെരൂബുകളുടെ ചിറകിന്‍ കീഴെ കൊണ്ടുചെന്നു വെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം ആലയത്തിലെ അന്തർമ്മന്ദിരത്തിൽ, അതിവിശുദ്ധസ്ഥലത്ത്,അതിന്റെ സ്ഥാനത്ത് കൊണ്ടുവന്ന്, കെരൂബുകളുടെ ചിറകിൻ കീഴെ വെച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരോഹിതന്മാര്‍ യഹോവയുടെ നിയമപെട്ടകം അതിന്‍റെ സ്ഥലത്ത്, ആലയത്തിലെ അന്തര്‍മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത്, കെരൂബുകളുടെ ചിറകിന്‍കീഴെ കൊണ്ടുചെന്നു വച്ചു.
Malayalam Bible POC-ML 2013
പുരോഹിതര്‍ കര്‍ത്താവിന്‍െറ വാഗ്‌ദാനപേടകം അതിവിശുദ്‌ധസ്‌ഥലമായ ശ്രീകോവിലില്‍യഥാസ്‌ഥാനം കെരൂബുകളുടെ ചിറകുകള്‍ക്കു കീഴില്‍ സ്‌ഥാപിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം, പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിയുടെ പേടകം ദൈവാലയത്തിന്റെ അന്തർമന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത്, അതിനു നിശ്ചയിച്ചിരുന്ന സ്ഥാനത്തു, കെരൂബുകളുടെ ചിറകുകൾക്കു കീഴിൽ പ്രതിഷ്ഠിച്ചു.