1 Kings 9:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സംഭരണനഗരങ്ങളും രഥങ്ങള്‍ക്കും കുതിരപ്പടയാളികള്‍ക്കും വേണ്ടിയുള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്‍റെ ഭരണത്തിന്‍ കീഴുള്ള മറ്റു സ്ഥലങ്ങളിലും താന്‍ പണിയാന്‍ ആഗ്രഹിച്ചിരുന്നതുമെല്ലാം അടിമകളെക്കൊണ്ടാണു ചെയ്യിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തദ്മോരും ശലോമോന്നു ഉണ്ടായിരുന്ന സകലസംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകർക്കുള്ള പട്ടണങ്ങളും ശലോമോൻ യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തിൽ എല്ലാടവും പണിവാൻ ആഗ്രഹിച്ചതൊക്കെയും പണിതു
Malayalam 1992 MBSI
തദ്മോരും ശലോമോന്നു ഉണ്ടായിരുന്ന സകലസംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകര്‍ക്കുംള്ള പട്ടണങ്ങളും ശലോമോന്‍ യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തില്‍ എല്ലാടവും പണിവാന്‍ ആഗ്രഹിച്ചതൊക്കെയും പണിതു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തദ്മോരും തനിക്ക് ഉണ്ടായിരുന്ന സകല സംഭാരനഗരങ്ങളും രഥങ്ങൾ,കുതിരപ്പടയാളികൾ എന്നിവക്കുള്ള പട്ടണങ്ങളും, യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്ത് എല്ലായിടവും താൻ പണിയുവാൻ ആഗ്രഹിച്ചതൊക്കെയും പണിതു
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശലോമോന് ഉണ്ടായിരുന്ന സകല സംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകര്‍ക്കുള്ള പട്ടണങ്ങളും ശലോമോന്‍ യെരൂശലേമിലും ലെബാനോനിലും തന്‍റെ രാജ്യത്തിൽ എല്ലാടവും പണിവാന്‍ ആഗ്രഹിച്ചതൊക്കെയും പണിത്
Malayalam Bible POC-ML 2013
സോളമന്‍െറ സംഭരണനഗരങ്ങള്‍, രഥങ്ങള്‍ക്കുവേണ്ടിയുള്ള പട്ടണങ്ങള്‍, കുതിരക്കാര്‍ക്കുവേണ്ടിയുള്ള പട്ടണങ്ങള്‍ എന്നിവയും ജറുസലെമിലും ലബനോനിലും തന്‍െറ അധികാരത്തില്‍പ്പെട്ട മറ്റു പ്രദേശങ്ങളിലും താന്‍ പണിയാന്‍ ആഗ്രഹിച്ചവയും നിര്‍മിക്കാന്‍സോളമന്‍ ചെയ്യി ച്ചഅടിമവേലയുടെ വിവരം ഇതാണ്‌:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇവകൂടാതെ, എല്ലാ സംഭരണനഗരങ്ങളും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കുംവേണ്ടിയുള്ള എല്ലാ നഗരങ്ങളും അദ്ദേഹം നിർമിച്ചു. ഇപ്രകാരം, ജെറുശലേമിലും ലെബാനോനിലും അദ്ദേഹത്തിന്റെ ഭരണത്തിൻകീഴിലുള്ള സകലഭൂപ്രദേശങ്ങളിലും ശലോമോൻ ആഗ്രഹിച്ചിരുന്ന സകലതിന്റെയും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി.