1 Kings 9:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ഇന്നും അടിമകളാണ്. ഇസ്രായേല്യരില്‍ ആരെയും അടിമവേലയ്‍ക്കു ശലോമോന്‍ നിയോഗിച്ചില്ല. അവരെ തന്‍റെ സൈനികരും ഉദ്യോഗസ്ഥരും സൈന്യാധിപരും രഥസൈന്യത്തിന്‍റെ നായകരും കുതിരപ്പട്ടാളക്കാരുമായി നിയമിച്ചു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽമക്കളിൽ നിന്നോ ശലോമോൻ ആരെയും ദാസ്യവേലക്കാക്കിയില്ല; അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതിമാരും ആയിരുന്നു.
Malayalam 1992 MBSI
യിസ്രായേല്‍മക്കളില്‍ നിന്നോ ശലോമോന്‍ ആരെയും ദാസ്യവേലക്കാക്കിയില്ല; അവര്‍ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കും അധിപതിമാരും ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽമക്കളിൽ ആരെയും ശലോമോൻ കഠിനവേല ചെയ്യുന്നവരാക്കിയില്ല; അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കും അധിപതിമാരും ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽമക്കളിൽ നിന്നോ ശലോമോന്‍ ആരെയും ദാസ്യവേലയ്ക്കാക്കിയില്ല; അവര്‍ അവന്‍റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്‍റെ രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കും അധിപതിമാരും ആയിരുന്നു.
Malayalam Bible POC-ML 2013
ഇസ്രായേലില്‍ നിന്ന്‌ ആരെയും സോളമന്‍ ദാസ്യവേലയ്‌ക്കു നിയോഗിച്ചില്ല. അവര്‍ അവന്‍െറ യോദ്‌ധാക്കളും അംഗരക്‌ഷകരും സേനാനായകന്‍മാരും ഉപസേനാനായകന്‍മാ രും അശ്വ-രഥസൈന്യങ്ങളുടെ അധിപന്‍മാരും ആയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, ഇസ്രായേല്യരിൽനിന്ന് ഒരാളെപ്പോലും ശലോമോൻ അടിമവേലയ്ക്കു നിയമിച്ചില്ല. അവർ അദ്ദേഹത്തിന്റെ യോദ്ധാക്കളും ഭരണകാര്യങ്ങളിലെ ഉദ്യോഗസ്ഥരും കാര്യസ്ഥരും സൈന്യാധിപന്മാരും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതികളും ആയി സേവനമനുഷ്ഠിച്ചു.