1 Peter 1:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ തങ്ങള്‍ക്കു വേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയാണു ശുശ്രൂഷ ചെയ്യുന്നതെന്ന് അവര്‍ക്കു വെളിപ്പെട്ടു. സ്വര്‍ഗത്തില്‍നിന്ന് അയച്ച പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ നിങ്ങളുടെ സുവിശേഷം പ്രസംഗിച്ചവര്‍ മുഖാന്തരം ഇപ്പോള്‍ അതു പ്രസ്താവിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇക്കാര്യങ്ങള്‍ ദര്‍ശിക്കുവാന്‍ മാലാഖമാര്‍പോലും അഭിവാഞ്ഛിക്കുന്നു.
Malayalam (ERV) WBTC Bible
പ്രവാചകര്‍ക്കുവേണ്ടി മാത്രമുള്ള പ്രവൃത്തിയല്ല അവരുടേതെന്ന് അവര്‍ക്കു വെളിവാക്കിയിരുന്നു. പ്രവാചകര്‍ നിങ്ങളെയാണു സേവിച്ചുകൊണ്ടിരുന്നത്. നിങ്ങള്‍ കേട്ട കാര്യങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ അവര്‍ നിങ്ങളെ സേവിക്കുക മാത്രമായിരുന്നു. നിങ്ങളോടു സുവിശേഷം പ്രസംഗിച്ചവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും അയച്ച പരിശുദ്ധാത്മാവിന്‍റെ സഹായത്താലാണ് നിങ്ങളോടു ഇതെല്ലാം പറഞ്ഞത്. നിങ്ങളോടു പറഞ്ഞ ആ കാര്യങ്ങള്‍ ദൂതന്മാര്‍ വരെ അറിയാന്‍ ആഗ്രഹിച്ചവയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തങ്ങൾക്കായിട്ടല്ല നിങ്ങൾക്കായിട്ടത്രേ തങ്ങൾ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവർക്കു വെളിപ്പെട്ടു; സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.
Malayalam 1992 MBSI
തങ്ങള്‍ക്കായിട്ടല്ല നിങ്ങള്‍ക്കായിട്ടത്രേ തങ്ങള്‍ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവര്‍ക്കും വെളിപ്പെട്ടു; സ്വര്‍ഗ്ഗത്തില്‍ നിന്നു അയച്ച പരിശുദ്ധാത്മാവിനാല്‍ നിങ്ങളോടു സുവിശേഷം അറിയിച്ചവര്‍ അതു ഇപ്പോള്‍ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാന്‍ ആഗ്രഹിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവർ ശുശ്രൂഷ ചെയ്തത് അവർക്കായിട്ടല്ല നമുക്കുവേണ്ടിയത്രെ എന്ന് അവർക്ക് വെളിപ്പെട്ടു; ദൈവദൂതന്മാർ പോലും അറിയുവാൻ ആഗ്രഹിക്കുന്ന ഇക്കാര്യങ്ങൾ സ്വർഗ്ഗത്തിൽ നിന്നു അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവിനോട് ചേർന്ന് നിങ്ങളോട് ഇപ്പോൾ പ്രസംഗിച്ച സുവിശേഷകരാൽ അറിയിക്കപ്പെട്ടതുതന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തങ്ങള്‍ ആ ശുശ്രൂഷ ചെയ്യുന്നു എന്ന് അവര്‍ക്കു വെളിപ്പെട്ടു; സ്വര്‍ഗത്തില്‍നിന്ന് അയച്ച പരിശുദ്ധാത്മാവിനാല്‍ നിങ്ങളോടു സുവിശേഷം അറിയിച്ചവര്‍ അത് ഇപ്പോള്‍ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞു നോക്കുവാന്‍ ആഗ്രഹിക്കുന്നു.
Malayalam Bible POC-ML 2013
അവര്‍ തങ്ങളെത്തന്നെയല്ല നിങ്ങളെയാണ്‌ ശുശ്രൂഷിക്കുന്നതെന്ന്‌ അവര്‍ക്കു വെളിപ്പെട്ടിരുന്നു. സ്വര്‍ഗത്തില്‍നിന്ന്‌ അയയ്‌ക്കപ്പെട്ട പരിശുദ്‌ധാത്‌മാവു വഴി സുവിശേഷപ്രസംഗകര്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ. ഇവയിലേക്ക്‌ എത്തിനോക്കാന്‍ ദൈവദൂതന്‍മാര്‍പോലും കൊതിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ഈ ശുശ്രൂഷയിലൂടെ ചെയ്ത വെളിപ്പെടുത്തലുകൾ അവർക്കുവേണ്ടി അല്ലായിരുന്നു, പിന്നെയോ, നിങ്ങളെ ഉദ്ദേശിച്ചായിരുന്നു. സ്വർഗത്തിൽനിന്നയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവരിലൂടെയാണ് അതിപ്പോൾ നിങ്ങളോടു പ്രഘോഷിച്ചിരിക്കുന്നത്—ദൈവദൂതന്മാർപോലും ഈ വസ്തുതകളെക്കുറിച്ച് മനസ്സിലാക്കാൻ ത്വരയോടുകൂടി ഇരിക്കുന്നു.