1 Peter 1:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുമ്പ് നിങ്ങള്‍ അജ്ഞരായിരുന്ന കാലത്ത് നിങ്ങളില്‍ വര്‍ത്തിച്ചിരുന്ന രാഗമോഹാദികള്‍ അനുസരിച്ചു നടക്കരുത്.
Malayalam (ERV) WBTC Bible
മുന്‍കാലത്ത് ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്കു മനസ്സിലാകാതിരുന്നതുകൊണ്ട് നിങ്ങളാഗ്രഹിച്ച ദുഷ്കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്‍റെ അനുസരണമുള്ള മക്കളാണ്. അതുകൊണ്ട് പണ്ടു ജീവിച്ചിരുന്നതു പോലെ ജീവിക്കരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ
Malayalam 1992 MBSI
പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പണ്ട് നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കരുത്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പണ്ടു നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ
Malayalam Bible POC-ML 2013
മുന്‍കാലത്തു നിങ്ങള്‍ക്കുണ്ടായിരുന്ന അജ്‌ഞതയുടെ വ്യാമോഹങ്ങള്‍ക്ക്‌, അനുസരണയുള്ള മക്കളെന്നനിലയില്‍, നിങ്ങള്‍ വിധേയരാകാതിരിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ അജ്ഞതയിൽ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ദുഷ്ടമോഹങ്ങൾക്ക് അനുരൂപമാകാതെ നിങ്ങൾ അനുസരണയുള്ള മക്കളായിത്തീരുക.