1 Peter 1:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നശ്വരമായ ബീജത്താലല്ല, സജീവവും അനശ്വരവുമായ ദൈവവചനത്താല്‍ തന്നെ നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു.
Malayalam (ERV) WBTC Bible
നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു. മരിക്കുന്ന ഒന്നില്‍ നിന്നും ഈ പുതുജീവന്‍ വരില്ല, അമര്‍ത്യനായ ഒന്നില്‍ നിന്നേ അതു വരൂ. എന്നും ജീവിക്കുന്നതും എന്നും തുടരുന്നതുമായ ദൈവത്തിന്‍റെ ആ സന്ദേശം വഴിയാണ് നിങ്ങള്‍ വീണ്ടും ജനിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
Malayalam 1992 MBSI
കെടുന്ന ബീജത്താലല്ല കെടാത്തതിനാല്‍, ജീവനുള്ളതും നിലനിലക്കുന്നതുമായ ദൈവവചനത്താല്‍ തന്നേ, നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നശിച്ചുപോകുന്ന ബീജത്താലല്ല നശിക്കാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നെ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കെടുന്ന ബീജത്താലല്ല, കെടാത്തതിനാല്‍, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താല്‍തന്നെ, നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നത്‌ നശ്വരമായ ബീജത്തില്‍ നിന്നല്ല; അനശ്വരമായ ബീജത്തില്‍ നിന്നാണ്‌ - സജീവവും സനാതനവുമായ ദൈവവചനത്തില്‍ നിന്ന്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരബീജത്താലല്ല; അനശ്വരവും ജീവനുള്ളതും ശാശ്വതവുമായ ദൈവവചനത്താൽത്തന്നെ.