1 Peter 1:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നതും, അനശ്വരവും, മാലിന്യമില്ലാത്തതും, അക്ഷയവുമായ അനുഗ്രഹങ്ങള്‍ക്ക് നിങ്ങള്‍ അവകാശികള്‍ ആണ്.
Malayalam (ERV) WBTC Bible
ഇപ്പോള്‍ നാം ദൈവത്തിനു തന്‍റെ മക്കള്‍ക്കായിട്ടുള്ള ആശ്ശിസ്സുകള്‍ക്കു പ്രത്യാശിക്കുന്നു. അവയത്രയും സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കായി കരുതിയിരിക്കുന്നു. ആ അനുഗ്രഹങ്ങള്‍ നശിപ്പിക്കപ്പെടാനോ ക്ഷയിക്കാനോ സൌന്ദര്യം നഷ്ടപ്പെടാനോ സാദ്ധ്യമല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും
Malayalam 1992 MBSI
അന്ത്യകാലത്തില്‍ വെളിപ്പെടുവാന്‍ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താല്‍ ദൈവശക്തിയില്‍ കാക്കപ്പെടുന്ന നിങ്ങള്‍ക്കു വേണ്ടി സ്വര്‍ഗ്ഗത്തില്‍ സൂക്ഷിച്ചിരിക്കുന്നതും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുമൂലം അഴുകിപ്പോകാത്തതും മാലിന്യപ്പെടാത്തതും വാടിപ്പോകാത്തതുമായ ഒരു അവകാശം സ്വർഗ്ഗത്തിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്ത്യകാലത്തില്‍ വെളിപ്പെടുവാന്‍ ഒരുങ്ങിയിരിക്കുന്ന രക്ഷയ്ക്കു വിശ്വാസത്താല്‍ ദൈവശക്തിയില്‍ കാക്കപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ സൂക്ഷിച്ചിരിക്കുന്നതും
Malayalam Bible POC-ML 2013
അവിടുന്നു തന്‍െറ കാരുണ്യാതിരേകത്താല്‍ യേശുക്രിസ്‌തുവിന്‍െറ, മരിച്ചവരില്‍ നിന്നുള്ള ഉത്‌ഥാനംവഴി സജീവമായ പ്രത്യാശയിലേക്കും നിങ്ങള്‍ക്കായി സ്വര്‍ഗത്തില്‍ കാത്തുസൂക്‌ഷിക്കപ്പെടുന്ന അക്‌ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെവീണ്ടും ജനിപ്പിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ പ്രത്യാശ, അനശ്വരവും നിർമലവും പ്രഭ മങ്ങാത്തതും സ്വർഗത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ഓഹരി നാം സ്വന്തമാക്കേണ്ടതിനാണ്.