1 Peter 2:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാസന്മാരേ, നിങ്ങളുടെ യജമാനന്മാര്‍ക്ക് സാദരം വിധേയരായിരിക്കുക. ദയാലുക്കളും സൗമ്യശീലരുമായ യജമാനന്മാര്‍ക്കു മാത്രമല്ല, കഠിനഹൃദയരായവര്‍ക്കുകൂടിയും കീഴടങ്ങിയിരിക്കുക.
Malayalam (ERV) WBTC Bible
അടിമകളേ, അര്‍ഹിക്കുന്ന ബഹുമാനത്തോടെ നിങ്ങളുടെ ഉടമകളുടെ അധികാരം സ്വീകരിക്കുക. സകല ബഹുമാനത്തോടും ഇതു ചെയ്യുക. നല്ലവനും ദയാലുവുമായ ഉടമയെയും ചീത്ത ഉടമയെയും അനുസരിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വേലക്കാരേ, പൂർണ്ണഭയത്തോടെ യജമാനന്മാർക്കു, നല്ലവർക്കും ശാന്തന്മാർക്കും മാത്രമല്ല, മൂർഖന്മാർക്കും കൂടെ കീഴടങ്ങിയിരിപ്പിൻ.
Malayalam 1992 MBSI
വേലക്കാരേ, പൂര്‍ണ്ണഭയത്തോടെ യജമാനന്മാര്‍ക്കും, നല്ലവര്‍ക്കും ശാന്തന്മാര്‍ക്കും മാത്രമല്ല, മൂര്‍ഖന്മാര്‍ക്കും കൂടെ കീഴടങ്ങിയിരിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വേലക്കാരേ, പൂർണ്ണബഹുമാനത്തോടെ യജമാനന്മാരോടും, നല്ലവരോടും ശാന്തന്മാരോടും മാത്രമല്ല, കഠിനഹൃദയമുള്ളവർക്കും കൂടെ നിങ്ങൾ കീഴടങ്ങിയിരിപ്പിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വേലക്കാരേ, പൂര്‍ണഭയത്തോടെ യജമാനന്മാര്‍ക്ക്, നല്ലവര്‍ക്കും ശാന്തന്മാര്‍ക്കും മാത്രമല്ല, മൂര്‍ഖന്മാര്‍ക്കുംകൂടെ കീഴടങ്ങിയിരിപ്പിന്‍.
Malayalam Bible POC-ML 2013
ഭൃത്യന്‍മാരേ, നിങ്ങളുടെയജമാനന്‍മാര്‍ നല്ലവരോ ശാന്തരോ ദുഷ്‌ടരോ ആരായിരുന്നാലും, എല്ലാ ആദരവോടുംകൂടെ അവര്‍ക്കു വിധേയരായിരിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാസരേ, നിങ്ങളുടെ യജമാനന്മാർക്ക് എല്ലാ അർഥത്തിലും ബഹുമാനം നൽകി അവർക്ക് കീഴടങ്ങിയിരിക്കുക. നല്ലവരെയും മാന്യരെയുംമാത്രമല്ല ക്രൂരരെയും ബഹുമാനിക്കുക.