1 Peter 2:20 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ തെറ്റു ചെയ്തിട്ടു ശിക്ഷിക്കപ്പെടുകയും ആ ശിക്ഷ ക്ഷമയോടെ സഹിക്കുകയും ചെയ്താല്‍ അതില്‍ പ്രശംസിക്കുവാന്‍ എന്തിരിക്കുന്നു. നിങ്ങള്‍ നന്മ ചെയ്തിട്ടും പീഡിപ്പിക്കപ്പെടുകയും അതു ക്ഷമയോടെ സഹിക്കുകയും ചെയ്താല്‍ ദൈവത്തിനു പ്രസാദകരമായിരിക്കും. ഇതിനായിട്ടാണല്ലോ നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്.
Malayalam (ERV) WBTC Bible
എന്നാല്‍ തെറ്റിനു ശിക്ഷിക്കപ്പെട്ടാല്‍ ശിക്ഷ സഹിക്കുന്നതില്‍ നിങ്ങളെ പ്രശംസിക്കുന്നതിനു കാരണമില്ല. എന്നാല്‍ നന്മ ചെയ്യുന്നതിനു വേണ്ടി സഹിയ്ക്കുകയും സഹനത്തില്‍ ക്ഷമയുള്ളവനാകുകയും ചെയ്താല്‍ അത് ദൈവത്തെ പ്രീതനാക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.
Malayalam 1992 MBSI
നിങ്ങള്‍ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാല്‍ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാല്‍ അതു ദൈവത്തിന്നു പ്രസാദം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ കുറ്റം ചെയ്തിട്ട് പീഢനം സഹിച്ചാൽ എന്ത് പ്രശംസയുള്ളു? അല്ല, നന്മ ചെയ്തിട്ട് കഷ്ടം സഹിച്ചാൽ അത് ദൈവത്തിന് പ്രസാദം ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ കുറ്റം ചെയ്തിട്ട് അടി കൊള്ളുന്നതു സഹിച്ചാല്‍ എന്തു യശസ്സുള്ളൂ? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാല്‍ അതു ദൈവത്തിനു പ്രസാദം.
Malayalam Bible POC-ML 2013
തെറ്റുചെയ്‌തിട്ട് അടിക്കപ്പെടുമ്പോള്‍ ക്‌ഷമയോടെ സഹിച്ചാല്‍ നിങ്ങള്‍ക്ക് എന്തു മഹ ത്വമാണുള്ളത്? നിങ്ങള്‍ നന്‍മചെയ്‌തിട്ടു പീഡകള്‍ സഹിക്കേണ്ടിവന്നാല്‍, അതു ദൈവസന്നിധിയില്‍ പ്രീതികരമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തെറ്റു ചെയ്തതിന് ശിക്ഷ അനുഭവിച്ചിട്ട്, പിന്നീട് “ഞാൻ അതു ക്ഷമയോടുകൂടി സഹിച്ചു” എന്നു പറയുന്നതിൽ എന്തു നേട്ടമാണുള്ളത്? നന്മ ചെയ്തിട്ടു ശിക്ഷ അനുഭവിക്കേണ്ടിവരികയും അതു ക്ഷമയോടെ സഹിക്കുകയുംചെയ്യുന്നത് ദൈവത്തിനു പ്രസാദകരമാണ്.