1 Peter 2:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് വിശ്വസിക്കുന്ന നിങ്ങള്‍ക്ക് അവിടുന്നു വിലയേറിയവന്‍ ആകുന്നു. വിശ്വസിക്കാത്തവര്‍ക്കാകട്ടെ, പണിക്കാര്‍ തള്ളിക്കളഞ്ഞ കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നു.
Malayalam (ERV) WBTC Bible
വിശ്വസിക്കുന്ന നിങ്ങള്‍ക്ക് ആ ശില ഏറെ വിലയുള്ളതാകും. വിശ്വസിക്കാത്തവര്‍ക്ക് അവന്‍ ഇങ്ങനെ ആണ്. “ശില്പികള്‍ അവര്‍ക്കു വേണ്ടെന്നു തീരുമാനിച്ച ആ കല്ല് ഏറ്റവും പ്രധാനമായ ശിലയായി.” സങ്കീര്‍ത്തനങ്ങള്‍ 118:22
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശ്വസിക്കുന്ന നിങ്ങൾക്കു ആ മാന്യതയുണ്ടു; വിശ്വസിക്കാത്തവർക്കോ “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായിത്തീർന്നു.”
Malayalam 1992 MBSI
വിശ്വസിക്കുന്ന നിങ്ങള്‍ക്കു ആ മാന്യതയുണ്ടു; വിശ്വസിക്കാത്തവര്‍ക്കോ “വീടു പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടര്‍ച്ചക്കല്ലും തടങ്ങല്‍ പാറയുമായിത്തീര്‍ന്നു.”
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശ്വസിക്കുന്ന നിങ്ങൾക്ക് ആ ആദരവുണ്ട്; “വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് തന്നേ മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായിത്തീർന്നു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശ്വസിക്കുന്ന നിങ്ങള്‍ക്ക് ആ മാന്യതയുണ്ട്; വിശ്വസിക്കാത്തവര്‍ക്കോ “വീടു പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലുതന്നെ മൂലക്കല്ലും ഇടര്‍ച്ചക്കല്ലും തടങ്കല്‍പ്പാറയുമായിത്തീര്‍ന്നു.”
Malayalam Bible POC-ML 2013
വിശ്വസിക്കുന്ന നിങ്ങള്‍ക്ക് അത് അഭിമാനമാണ്; വിശ്വസിക്കാത്തവര്‍ക്ക് പണിക്കാര്‍ ഉപേക്‌ഷിച്ചു കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിശ്വസിക്കുന്ന നിങ്ങൾക്ക് ഈ ശില അമൂല്യമാണ്, എന്നാൽ വിശ്വസിക്കാത്തവർക്കോ, “ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.”