1 Peter 2:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അത് അവര്‍ക്ക് തട്ടിവീഴ്ത്തുന്ന തടസ്സക്കല്ലും ഇടറി വീഴ്ത്തുന്ന തെന്നല്‍പാറയും ആയിരിക്കും. വചനം അനുസരിക്കാത്തതിനാല്‍ അവര്‍ തട്ടിവീഴുന്നു; അതിനുവേണ്ടി അവര്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
Malayalam (ERV) WBTC Bible
അവിശ്വാസികള്‍ക്ക് അവന്‍. “ഇടറാനുള്ള കല്ലും ജനങ്ങള്‍ക്ക് വീഴുവാനുള്ള കല്ലുമാണ്.” യെശയ്യാവ്. 8:14 ജനങ്ങള്‍ ഇടറും, കാരണം, അവര്‍ ദൈവത്തോടു അനുസരണക്കേടുള്ളവരാണ്. അനുസരണക്കേടുള്ളവര്‍ വീഴണമെന്ന് ദൈവം പദ്ധതിയിട്ടു. അവരെ വീഴ്ത്താനുള്ള പാറയാണ് അവന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന്നു അവരെ വെച്ചുമിരിക്കുന്നു.
Malayalam 1992 MBSI
അവര്‍ വചനം അനുസരിക്കായ്കയാല്‍ ഇടറിപ്പോകുന്നു; അതിന്നു അവരെ വെച്ചുമിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന് അവരെ നിയമിച്ചുമിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ വചനം അനുസരിക്കായ്കയാല്‍ ഇടറിപ്പോകുന്നു; അതിന് അവരെ വച്ചുമിരിക്കുന്നു.
Malayalam Bible POC-ML 2013
അത് അവര്‍ക്ക് തട്ടിവീഴ്‌ത്തുന്ന കല്ലും ഇടര്‍ച്ചയ്‌ക്കുള്ള പാറയുമായിരിക്കും. എന്തെന്നാല്‍, വചനത്തെ ധിക്കരിക്കുന്ന അവര്‍ വിധിക്കപ്പെട്ടിരിക്കുന്നതുപോലെ തട്ടിവീഴുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മാത്രമല്ല, “ഇത് കാലിടറിക്കുന്ന കല്ലും നിലംപരിചാക്കുന്ന പാറയുമാണ്.” വചനം അനുസരിക്കാത്തവർക്ക് കാലിടറുന്നു. അതാണ് അവരുടെ നിയോഗം.
Recommended Reading