1 Peter 3:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[1,2] ഭാര്യാമാരേ, ഭര്‍ത്താക്കന്മാര്‍ക്ക് നിങ്ങള്‍ വിധേയരായിരിക്കുക. അവരില്‍ ദൈവവചനം അനുസരിക്കാത്തവര്‍ ഉണ്ടെങ്കില്‍, പതിഭക്തിയോടും സ്വഭാവനൈര്‍മ്മല്യത്തോടുംകൂടി അവരോടു പെരുമാറുക. ഒന്നും പറയാതെതന്നെ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടിയെടുക്കുവാന്‍ കഴിയും.
Malayalam (ERV) WBTC Bible
ഇതുപോലെ ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താവിന്‍റെ അധികാരത്തെ സ്വീകരിക്കണം. അപ്പോള്‍ നിങ്ങളില്‍ ചിലരുടെ ദൈവകല്പനകളെ അനുസരിക്കാനിഷ്ടപ്പെടാത്ത ഭര്‍ത്താക്കന്മാര്‍ ദൈവത്തില്‍ വിശ്വസിക്കുവാന്‍ പ്രേരിതരാകും. നിങ്ങള്‍ക്ക് ഒന്നും പറയേണ്ടതായി വരില്ല. ഭാര്യയുടെ സദ്ജീവിതത്താല്‍ അവര്‍ പ്രേരിതരാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു
Malayalam 1992 MBSI
ഭാര്‍യ്യമാരേ, നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കും കീഴടങ്ങിയിരിപ്പിന്‍; അവരില്‍ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിര്‍മ്മലമായ നടപ്പു കണ്ടറിഞ്ഞു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുപോലെ, ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ പെരുമാറ്റം കണ്ടറിഞ്ഞ്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭാര്യമാരേ, നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങിയിരിപ്പിന്‍; അവരില്‍ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിര്‍മ്മലമായ നടപ്പു കണ്ടറിഞ്ഞു
Malayalam Bible POC-ML 2013
ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റംകൊണ്ടു വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർ വചനം അനുസരിക്കാത്തവർ ആണെങ്കിൽക്കൂടി അവർക്ക് വിധേയരാകുക.