1 Peter 3:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്തെന്നാല്‍ സര്‍വേശ്വരന്‍ നീതിമാന്മാരെ കടാക്ഷിക്കുന്നു; അവരുടെ പ്രാര്‍ഥന ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിടുന്ന് എതിരായിരിക്കും.
Malayalam (ERV) WBTC Bible
നീതിമാന്മാരെ കര്‍ത്താവ് കാണുകയും അവരുടെ പ്രാര്‍ത്ഥനകളെ കര്‍ത്താവ് ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ ദുഷ്കര്‍മ്മികള്‍ക്കെതിരാണു കര്‍ത്താവ്.” സങ്കീര്‍ത്തനങ്ങള്‍ 34:12-16
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.”
Malayalam 1992 MBSI
കര്‍ത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാര്‍ത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാല്‍ കര്‍ത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാര്‍ക്കും പ്രതിക്കുലമായിരിക്കുന്നു.”
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കർത്താവിന്റെ കണ്ണ് നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനയ്ക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാർക്ക് പ്രതികൂലമായിരിക്കുന്നു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കര്‍ത്താവിന്‍റെ കണ്ണ് നീതിമാന്മാരുടെ മേലും അവന്‍റെ ചെവി അവരുടെ പ്രാര്‍ഥനയ്ക്കും തുറന്നിരിക്കുന്നു; എന്നാല്‍ കര്‍ത്താവിന്‍റെ മുഖം ദുഷ്പ്രവൃത്തിക്കാര്‍ക്കു പ്രതികൂലമായിരിക്കുന്നു.”
Malayalam Bible POC-ML 2013
എന്തെന്നാല്‍, കര്‍ത്താവിന്‍െറ കണ്ണുകള്‍ നീതിമാന്‍മാരുടെ നേരേയും അവിടുത്തെ ചെവികള്‍ അവരുടെ പ്രാര്‍ഥനകളുടെ നേരേയും തുറന്നി രിക്കുന്നു. എന്നാല്‍, തിന്‍മ പ്രവര്‍ത്തിക്കുന്നവരില്‍നിന്ന്‌ അവിടുന്നു മുഖം തിരിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കർത്താവിന്റെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു അവിടത്തെ കാതുകൾ അവരുടെ പ്രാർഥന ശ്രദ്ധിക്കുന്നു, എന്നാൽ കർത്താവിന്റെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു.”