1 Peter 3:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തുവിന്‍റെ അനുയായികളായ നിങ്ങളുടെ സല്‍പ്രവൃത്തിയെ ദുഷിക്കുകയും നിങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ ലജ്ജിച്ചുപോകത്തക്കവിധം നിങ്ങള്‍ നിര്‍മ്മല മനസ്സാക്ഷിയുള്ളവരായിരിക്കണം.
Malayalam (ERV) WBTC Bible
അത്തരം ആള്‍ക്കാരോട് ശാന്തമായും ആദരവോടും സംസാരിക്കണം. എപ്പോഴും നിങ്ങള്‍ക്കു ശരിയെന്നു തോന്നുന്നതു പ്രവര്‍ത്തിക്കണം. അതു നിങ്ങള്‍ ചെയ്യുന്പോള്‍ നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കുന്നവര്‍ ലജ്ജിതരാകും. ക്രിസ്തുവില്‍ നിങ്ങള്‍ നന്നായി ജീവിക്കുന്നതിനെപ്പറ്റിയാണ് അവര്‍ ഇങ്ങനെ മോശമായി സംസാരിക്കുന്നത്. നിങ്ങളെക്കുറിച്ചു പറഞ്ഞ ചീത്തക്കാര്യങ്ങള്‍ കൊണ്ട് അവര്‍ ലജ്ജിതരാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ.
Malayalam 1992 MBSI
ക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവര്‍ നിങ്ങളെ പഴിച്ചു പറയുന്നതില്‍ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല ജീവിതത്തെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ച് പറയുന്നതിൽ ലജ്ജിക്കേണ്ടതിന് നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവര്‍ നിങ്ങളെ പഴിച്ചു പറയുന്നതില്‍ ലജ്ജിക്കേണ്ടതിനു നല്ല മനസ്സാക്ഷിയുള്ളവരായിരിപ്പിന്‍.
Malayalam Bible POC-ML 2013
എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ. നിങ്ങളുടെ മനഃസാക്‌ഷിയെ നിര്‍മലമായി സൂക്‌ഷിക്കുവിന്‍. ക്രിസ്‌തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ ദുഷിച്ചു പറയുന്നവര്‍ അങ്ങനെ ലജ്‌ജിതരായിത്തീരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നല്ല മനസ്സാക്ഷി ഉള്ളവരായിരിക്കുക; അങ്ങനെയെങ്കിൽ ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെക്കുറിച്ച് അപവാദം പറയുന്നവർ ലജ്ജിതരായിപ്പോകും.