1 Peter 3:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തുവും എല്ലാവരുടെയും പാപങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍മാത്രം മരിച്ചു; നമ്മെ ദൈവത്തിങ്കലേക്കു നയിക്കുന്നതിന് നീതികെട്ടവര്‍ക്കുവേണ്ടി നീതിമാന്‍ ശരീരത്തില്‍ മരണശിക്ഷ ഏല്‌ക്കുകയും ആത്മാവില്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു;
Malayalam (ERV) WBTC Bible
ക്രിസ്തു നിങ്ങള്‍ക്കായി മരിച്ചു. ആ ഒറ്റ മരണം നിങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം കൊടുത്തു. അവന്‍ നീതിമാനായിരുന്നുവെങ്കിലും പാപികള്‍ക്കുവേണ്ടി മരിച്ചു. നിങ്ങളെ എല്ലാവരെയും ദൈവത്തിലേക്കു കൊണ്ടുവരാനാണ് അവനിതു ചെയ്തത്. അവന്‍റെ ബാഹ്യശരീരത്തെ കൊന്നുവെങ്കിലും ആത്മാവില്‍ അവന്‍റെ ജീവന്‍ നിലനിര്‍ത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.
Malayalam 1992 MBSI
ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവര്‍ക്കും വേണ്ടി പാപംനിമിത്തം ഒരിക്കല്‍ കഷ്ടം അനുഭവിച്ചു, ജഡത്തില്‍ മരണശിക്ഷ ഏല്ക്കയും ആത്മാവില്‍ ജീവിപ്പിക്കപ്പെടുകയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീതിമാനായ ക്രിസ്തുവും ഒരിക്കൽ നീതികെട്ടവരായ നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന് നമ്മുടെ പാപം നിമിത്തം കഷ്ടം അനുഭവിക്കുകയും, ജഡത്തിൽ മരണശിക്ഷ ഏൽക്കുകയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്രിസ്തുവും നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിനു നീതിമാനായി നീതികെട്ടവര്‍ക്കുവേണ്ടി പാപംനിമിത്തം ഒരിക്കല്‍ കഷ്ടം അനുഭവിച്ചു, ജഡത്തില്‍ മരണശിക്ഷ ഏല്ക്കയും ആത്മാവില്‍ ജീവിപ്പിക്കപ്പെടുകയും ചെയ്തു.
Malayalam Bible POC-ML 2013
എന്തുകൊണ്ടെന്നാല്‍, ക്രിസ്‌തുതന്നെയും പാപങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍ മരിച്ചു; അതു നീതിരഹിതര്‍ക്കുവേണ്ടിയുള്ള നീതിമാന്‍െറ മരണമായിരുന്നു. ശരീരത്തില്‍ മരിച്ച് ആത്‌മാവില്‍ ജീവന്‍ പ്രാപിച്ചുകൊണ്ടു നിങ്ങളെ ദൈവസന്നിധിയിലെത്തിക്കുന്നതിനുവേണ്ടിയായിരുന്നു അത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുപോലെ നീതിമാനായ ക്രിസ്തു, നീതികെട്ടവരായ നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന്, ഒരിക്കലായി നമ്മുടെ പാപംനിമിത്തം കഷ്ടത അനുഭവിച്ചു. അവിടന്ന് ശരീരത്തിൽ വധിക്കപ്പെട്ടുവെങ്കിലും ആത്മാവിൽ ജീവിപ്പിക്കപ്പെട്ടു.