1 Peter 3:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രളയത്തിനുമുമ്പ്, ദൈവം ക്ഷമയോടെ കാത്തിരുന്ന കാലത്ത് അനുസരിക്കാതിരുന്നവരാണ് അവര്‍. നോഹ കപ്പല്‍ നിര്‍മിക്കുകയും വളരെ കുറച്ചുപേര്‍, അതായത് എട്ടു പേര്‍ മാത്രം, പ്രളയത്തില്‍നിന്നു രക്ഷപെടുകയും ചെയ്തു.
Malayalam (ERV) WBTC Bible
അവര്‍ ദൈവത്തെ അനുസരിക്കാന്‍ കൂട്ടാക്കാതിരുന്നു. നോഹ പെട്ടകം ഉണ്ടാക്കിയിരുന്ന നാളുകളില്‍ ദൈവത്തെ അനുസരിക്കാന്‍ കൂട്ടാക്കാതിരുന്ന ആളുകളുടെ ആത്മാക്കളായിരുന്നു അത്. ദൈവത്തിന്‍റെ ക്ഷമാപൂര്‍വ്വമായ കാത്തുനില്പിനും ഫലമുണ്ടായില്ല. വെറും എട്ടുപേര്‍ മാത്രം ആ പെട്ടകം മൂലം രക്ഷപെട്ടു. അവര്‍ വെള്ളത്താലാണ് രക്ഷപ്പെട്ടത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു.
Malayalam 1992 MBSI
ആ പെട്ടകത്തില്‍ അല്പജനം, എന്നുവെച്ചാല്‍ എട്ടുപേര്‍, വെള്ളത്തില്‍കൂടി രക്ഷ പ്രാപിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ പെട്ടകത്തിൽ കുറച്ച് ജനം, എന്നുവച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ പെട്ടകത്തില്‍ അല്പ ജനം, എന്നുവച്ചാല്‍ എട്ടു പേര്‍, വെള്ളത്തില്‍കൂടി രക്ഷ പ്രാപിച്ചു.
Malayalam Bible POC-ML 2013
അവരാകട്ടെ നോഹിന്‍െറ കാലത്തു പെട്ട കം പണിയപ്പെട്ടപ്പോള്‍, ക്‌ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ മാത്രമേ ജലത്തിലൂടെ രക്‌ഷപ്രാപിച്ചുള്ളു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരാകട്ടെ, മുമ്പ് നോഹയുടെ കാലത്ത്, പെട്ടകം നിർമിച്ചു കൊണ്ടിരുന്നപ്പോൾ ദൈവം ദീർഘക്ഷമയോടെ കാത്തിരുന്നിട്ടും ദൈവത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചവരാണ്. പെട്ടകത്തിന്റെ പണി പൂർത്തീകരിച്ചശേഷം, കുറച്ചുപേർ, എട്ടുപേർമാത്രം, പെട്ടകത്തിലൂടെ പ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു.