1 Peter 4:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന വരദാനമനുസരിച്ച് വൈവിധ്യമാര്‍ന്ന ദൈവകൃപയുടെ ഉത്തമകാര്യസ്ഥന്മാര്‍ എന്ന നിലയില്‍ അന്യോന്യം ശുശ്രൂഷ ചെയ്യണം.
Malayalam (ERV) WBTC Bible
നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഒരു ആത്മീയ വരം ദൈവത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്. ദൈവം തന്‍റെ കൃപ പലവിധത്തില്‍ കാണിച്ചിട്ടുണ്ട്. അതുകൊണ്ട് ദൈവത്തിന്‍റെ നല്ല ദാനങ്ങളെ ഉപയോഗിക്കാന്‍ ചുമതലയുള്ള ദാസന്മാരെപ്പോലെയാണ് നിങ്ങള്‍. അതുകൊണ്ട് നല്ല ദാസന്മാരായി നിങ്ങളുടെ ദൈവദത്തമായ കഴിവുകള്‍ അന്യോന്യം സേവനത്തിനായി ഉപയോഗിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ.
Malayalam 1992 MBSI
ഔരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഓരോരുത്തർക്കും വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപാവരങ്ങളുടെ നല്ല ഗൃഹവിചാരകന്മാരായി അവയെക്കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഓരോരുത്തനു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിന്‍.
Malayalam Bible POC-ML 2013
ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്‍െറ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്‌ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കും വേണ്ടി ഉപയോഗിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവത്തിൽനിന്നു ലഭിച്ച വിവിധ കൃപാദാനങ്ങളുടെ നല്ല കാര്യസ്ഥരായി ഓരോരുത്തരും തങ്ങൾക്കു ലഭിച്ചിരിക്കുന്ന ദാനങ്ങൾ മറ്റുള്ളവരെ സേവിക്കുന്നതിനായി ഉപയോഗിക്കുക.