1 Peter 4:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൊലപാതകിയോ, മോഷ്ടാവോ, ദുര്‍വൃത്തനോ, കലഹക്കാരനോ ആയി നിങ്ങളില്‍ ആരും പീഡനം സഹിക്കുവാന്‍ ഇടയാകരുത്.
Malayalam (ERV) WBTC Bible
അന്യരെ ബുദ്ധിമുട്ടിക്കുന്നവനെപ്പോലെയോ മോഷ്ടാവിനെപ്പോലെയോ കൊലയാളിയെപ്പോലെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള കുറ്റവാളിയെപ്പോലെയോ ആകരുത്. അത്തരത്തിലുള്ളവര്‍ കഷ്ടം സഹിച്ചേ തീരൂ, പക്ഷേ നിങ്ങള്‍ ഇക്കാരണത്താല്‍ ഒരിക്കലും ദുരിതമനുഭവിക്കരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല;
Malayalam 1992 MBSI
നിങ്ങളില്‍ ആരും കുലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തില്‍ ഇടപെടുന്നവനായിട്ടുമല്ല;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്; അനാവശ്യകാര്യങ്ങളിൽ ഇടപെടുന്നവനായിട്ടുമല്ല;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളില്‍ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്; പരകാര്യത്തില്‍ ഇടപെടുന്നവനായിട്ടുമല്ല;
Malayalam Bible POC-ML 2013
നിങ്ങളിലാരും തന്നെകൊലപാതകിയോ മോഷ്‌ടാവോ ദുഷ്‌കര്‍മിയോ പരദ്രാഹിയോ ആയി പീഡസഹിക്കാന്‍ ഇടയാകരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ കൊലപാതകിയോ മോഷ്ടാവോ ദുഷ്കർമിയോ അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നയാളോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്.