1 Peter 4:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്ലാറ്റിന്‍റെയും അന്ത്യം അടുത്തിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ സമചിത്തരും ജാഗരൂകരുമായി പ്രാര്‍ഥനയില്‍ മുഴുകുക.
Malayalam (ERV) WBTC Bible
എല്ലാം അവസാനിക്കുന്ന സമയം അടുത്തിരിക്കുന്നു. അതുകൊണ്ട് സുബോധവും സ്വയനിയന്ത്രണവും കാത്തുസൂക്ഷിക്കുക. ഇതു പ്രാര്‍ത്ഥിക്കുവാന്‍ നിങ്ങളെ സഹായിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ.
Malayalam 1992 MBSI
എന്നാല്‍ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാല്‍ പ്രാര്‍ത്ഥനെക്കു സുബോധമുള്ളവരും നിര്‍മ്മദരുമായിരിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ എല്ലാറ്റിന്റേയും അവസാനം സമീപിച്ചിരിക്കുന്നു; അതുകൊണ്ട് പ്രാർത്ഥനയ്ക്കുവേണ്ടി സുബോധമുള്ളവരും ആത്മനിയന്ത്രണമുള്ളവരും ആയിരിപ്പിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ എല്ലാറ്റിന്‍റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാല്‍ പ്രാര്‍ഥനയ്ക്കു സുബോധമുള്ളവരും നിര്‍മദരുമായിരിപ്പിന്‍.
Malayalam Bible POC-ML 2013
സകലത്തിന്‍െറയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ സമചിത്തരും പ്രാര്‍ഥനയില്‍ ജാഗരൂകരും ആയിരിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, സകലത്തിന്റെയും അന്ത്യം ആസന്നമായിരിക്കുന്നു. അതുകൊണ്ടു നിങ്ങൾ പ്രാർഥനയിൽ സമചിത്തതയും ജാഗ്രതയും പുലർത്തുക.