1 Peter 5:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളെ പ്രബോധിപ്പിക്കുവാനും നിങ്ങള്‍ നിലകൊള്ളുന്നത് സാക്ഷാല്‍ ദൈവകൃപയിലാണന്നു സാക്ഷ്യം വഹിക്കുവാനുമായി നിങ്ങളുടെ വിശ്വസ്ത സഹോദരനായ ശീലാസിന്‍റെ സഹായത്തോടുകൂടി, ചുരുങ്ങിയ വാക്കുകളില്‍ ഞാന്‍ ഇതെഴുതുന്നു. ഇതില്‍ നിങ്ങള്‍ ഉറച്ചുനില്‌ക്കുക.
Malayalam (ERV) WBTC Bible
ഞാന്‍ ഈ ചെറുകത്ത് എഴുതിയത് സില്വാനൊസിന്‍റെ സഹായത്തോടെയാണ്. അവന്‍ ക്രിസ്തുവില്‍ വിശ്വസ്തനായ സഹോദരനാണ് എന്ന് എനിക്കറിയാം. നിങ്ങളെ ആശ്വസിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമാണ് ഞാന്‍ എഴുതിയത്. ഇതാണ് ദൈവത്തിന്‍റെ ശരിയായ കൃപ എന്നു പറയുവാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതില്‍ ഉറച്ചു നില്‍ക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളെ പ്രബോധിപ്പിച്ചും നിങ്ങൾ ഈ നില്ക്കുന്നതു ദൈവത്തിന്റെ സത്യകൃപയിൽ ആകുന്നു എന്നു സാക്ഷീകരിച്ചുംകൊണ്ടു ഞാൻ നിങ്ങൾക്കു വിശ്വസ്തസഹോദരൻ എന്നു നിരൂപിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തിൽ എഴുതിയിരിക്കുന്നു.
Malayalam 1992 MBSI
നിങ്ങളെ പ്രബോധിപ്പിച്ചും നിങ്ങള്‍ ഈ നിലക്കുന്നതു ദൈവത്തിന്റെ സത്യകൃപയില്‍ ആകുന്നു എന്നു സാക്ഷീകരിച്ചുംകൊണ്ടു ഞാന്‍ നിങ്ങള്‍ക്കു വിശ്വസ്തസഹോദരന്‍ എന്നു നിരൂപിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തില്‍ എഴുതിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിങ്ങൾക്ക് വിശ്വസ്തസഹോദരൻ എന്നു വില മതിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തിൽ എഴുതിയിരിക്കുന്നു, നിങ്ങൾ ഈ നില്ക്കുന്നത് ദൈവത്തിന്റെ സത്യകൃപയിൽ ആകുന്നു എന്നു സാക്ഷീകരിച്ചും കൊണ്ട് പ്രബോധിപ്പിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളെ പ്രബോധിപ്പിച്ചും നിങ്ങള്‍ ഈ നില്ക്കുന്നതു ദൈവത്തിന്‍റെ സത്യകൃപയില്‍ ആകുന്നു എന്നു സാക്ഷീകരിച്ചുംകൊണ്ടു ഞാന്‍ നിങ്ങള്‍ക്കു വിശ്വസ്തസഹോദരന്‍ എന്നു നിരൂപിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തില്‍ എഴുതിയിരിക്കുന്നു.
Malayalam Bible POC-ML 2013
നിങ്ങള്‍ അവലംബിക്കുന്ന ദൈവകൃപ സത്യമായിട്ടുള്ളതാണെന്ന് ഉപദേശിക്കാനും സാക്‌ഷ്യപ്പെടുത്താനുമായി വിശ്വസ്‌തസഹോദരനായി ഞാന്‍ കണക്കാക്കുന്ന സില്‍വാനോസുവഴി ചുരുക്കത്തില്‍ നിങ്ങള്‍ക്കു ഞാന്‍ എഴുതിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ വിശ്വസ്തസഹോദരനായി കാണുന്ന സില്വാനൊസിന്റെ സഹായത്താൽ, ഇതാണ് വാസ്തവമായി ദൈവകൃപയെന്ന്, നിങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സാക്ഷ്യപ്പെടുത്താനായിട്ടാണ് വളരെ ചുരുക്കമായി ഈ കാര്യങ്ങൾ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്. നിങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ദൈവകൃപയാണ്; അതിൽ സുസ്ഥിരരായിരിക്കുക.