1 Peter 5:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുപോലെതന്നെ, യുവജനങ്ങളേ, മുതിര്‍ന്നവര്‍ക്ക് നിങ്ങള്‍ കീഴ്പെട്ടിരിക്കുക. വിനയമാകുന്ന വസ്ത്രം ധരിച്ച് പരസ്പരം സേവനം ചെയ്യുക. എന്തെന്നാല്‍ ‘അഹങ്കാരികളെ ദൈവം എതിര്‍ക്കുന്നു; വിനീതര്‍ക്ക് അവിടുന്നു കൃപയരുളുകയും ചെയ്യുന്നു.’
Malayalam (ERV) WBTC Bible
യുവാക്കളേ, നിങ്ങളോടും എനിക്കു ചിലതുപറയാനുണ്ട്. നിങ്ങള്‍ മൂപ്പന്മാരുടെ അധികാരത്തെ സ്വീകരിക്കണം. നിങ്ങളോരോരുത്തരും പരസ്പരം ഏറെ വിനീതരാകണം. “ദൈവം അഹങ്കാരികള്‍ക്ക് എതിരാണ്. എന്നാല്‍ വിനീതരില്‍ അവന്‍ കൃപ ചൊരിയും.” സദൃശ 3:34
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ; ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു.
Malayalam 1992 MBSI
അവ്വണ്ണം ഇളയവരേ, മൂപ്പന്മാര്‍ക്കും കീഴടങ്ങുവിന്‍. എല്ലാവരും തമ്മില്‍ തമ്മില്‍ കീഴടങ്ങി താഴ്മ ധരിച്ചുകൊള്‍വിന്‍ ദൈവം നിഗളികളോടു എതിര്‍ത്തുനിലക്കുന്നു; താഴ്മയുള്ളവര്‍ക്കോ കൃപ നലകുന്നു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുപോലെതന്നെ ഇളയവരേ, മൂപ്പന്മാർക്ക് കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊണ്ട് അന്യോന്യം സേവിപ്പിൻ; ദൈവം അഹങ്കാരികളോട് എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവ്വണ്ണം ഇളയവരേ, മൂപ്പന്മാര്‍ക്കു കീഴടങ്ങുവിന്‍. എല്ലാവരും തമ്മില്‍ തമ്മില്‍ കീഴടങ്ങി താഴ്മ ധരിച്ചുകൊള്‍വിന്‍. ദൈവം നിഗളികളോട് എതിര്‍ത്തുനില്ക്കുന്നു; താഴ്മയുള്ളവര്‍ക്കോ കൃപ നല്കുന്നു.
Malayalam Bible POC-ML 2013
അപ്രകാരംതന്നെ യുവാക്കന്‍മാരേ, നിങ്ങള്‍ ശ്രഷ്‌ഠന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. പരസ്‌പരവിനയത്തിന്‍െറ അങ്കി അണിയുവിന്‍. ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്കു കൃപനല്‍കുകയും ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുപോലെതന്നെ യുവാക്കളേ, നിങ്ങൾ സഭാമുഖ്യന്മാർക്കു വിധേയരാകുക. നിങ്ങൾ എല്ലാവരും വിനയം ധരിച്ചുകൊണ്ട് പരസ്പരം ശുശ്രൂഷിക്കുക. കാരണം, “ദൈവം അഹങ്കാരികളെ എതിർക്കുന്നു, എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.”