1 Samuel 1:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏലി അവളോടു പറഞ്ഞു: “നീ എത്ര നേരം ഇങ്ങനെ മദ്യലഹരിയില്‍ കഴിയും? നീ മദ്യം ഉപേക്ഷിക്കുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏലി അവളോടു: നീ എത്രത്തോളം ലഹരിപിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു.
Malayalam 1992 MBSI
ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാല്‍ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേള്‍പ്പാനില്ലായിരുന്നു; ആകയാല്‍ അവള്‍ക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏലി അവളോട്:“ നീ എത്ര നേരം ഇങ്ങനെ ലഹരിപിടിച്ചിരിക്കും? നിന്റെ വീഞ്ഞ് ഇറങ്ങട്ടെ” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏലി അവളോട്: നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്‍റെ വീഞ്ഞ് ഇറങ്ങട്ടെ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഏലി അവളോടു പറഞ്ഞു: എത്രനേരം നീ ഉന്‍മത്തയായിരിക്കും? നിന്‍െറ ലഹരി അവസാനിപ്പിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് അദ്ദേഹം അവളോട്: “നീ എത്രനാൾ ഇങ്ങനെ ലഹരിയിൽ കഴിയും? നിന്റെ വീഞ്ഞ് ഉപേക്ഷിക്കുക” എന്നു പറഞ്ഞു.