1 Samuel 1:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്‌ക്കാനായും കുടുംബവും സര്‍വേശ്വരനു വര്‍ഷംതോറുമുള്ള യാഗം അര്‍പ്പിക്കുവാനും നേര്‍ച്ച കഴിക്കുവാനുമായി വീണ്ടും പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ എല്ക്കാനാ എന്ന പുരുഷനും അവന്റെ കുടുംബമൊക്കെയും യഹോവെക്കു വർഷാന്തരയാഗവും നേർച്ചയും കഴിപ്പാൻ പോയി.
Malayalam 1992 MBSI
ഒരു ആണ്ടു കഴിഞ്ഞിട്ടു ഹന്നാ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഞാന്‍ അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേല്‍ എന്നു പേരിട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ എല്ക്കാനായും കുടുംബവും യഹോവയ്ക്ക് എല്ലാ വർഷവും ഉള്ള യാഗവും നേർച്ചയും കഴിപ്പാൻ പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ എല്ക്കാനാ എന്ന പുരുഷനും അവന്റെ കുടുംബമൊക്കെയും യഹോവയ്ക്കു വര്‍ഷാന്തരയാഗവും നേര്‍ച്ചയും കഴിപ്പാന്‍ പോയി.
Malayalam Bible POC-ML 2013
എല്‌ക്കാന കുടുംബസമേതം കര്‍ത്താവിനു വര്‍ഷംതോറുമുള്ള ബലിയര്‍പ്പിക്കാനും നേര്‍ ച്ചനിറവേറ്റാനും പോയി. എന്നാല്‍, ഹന്നാ പോയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അടുത്തവർഷം എൽക്കാനാ കുടുംബസമേതം യഹോവയ്ക്കു വർഷംതോറുമുള്ള യാഗം അർപ്പിക്കുന്നതിനും തന്റെ നേർച്ചകൾ നിറവേറ്റുന്നതിനുമായി പോയി.