1 Samuel 1:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭര്‍ത്താവായ എല്‌ക്കാനാ അവളോടു ചോദിച്ചു: “എന്തിനു നീ കരയുന്നു? എന്തുകൊണ്ടു ഭക്ഷണം കഴിക്കുന്നില്ല? എന്തിനു നീ വിഷാദിച്ചിരിക്കുന്നു? ഞാന്‍ നിനക്കു പത്തു പുത്രന്മാരെക്കാള്‍ വിലപ്പെട്ടവനല്ലേ?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവളുടെ ഭർത്താവായ എല്ക്കാനാ അവളോടു: ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ എന്നു പറഞ്ഞു.
Malayalam 1992 MBSI
അവള്‍ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവള്‍ അങ്ങനെ ചെയ്തുപോന്നു. അവള്‍ അവളെ മുഷിപ്പിച്ചതുകൊണ്ടു അവള്‍ കരഞ്ഞു പട്ടിണി കിടന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവളുടെ ഭർത്താവായ എല്ക്കാനാ അവളോട്: “ഹന്നേ, നീ എന്തിന് കരയുന്നു? എന്തിന് പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നത് എന്ത്? ഞാൻ നിനക്ക് പത്ത് പുത്രന്മാരേക്കാൾ നല്ലതല്ലയോ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവളുടെ ഭര്‍ത്താവായ എല്ക്കാനാ അവളോട്: ഹന്നേ, നീ എന്തിനു കരയുന്നു? എന്തിനു പട്ടിണി കിടക്കുന്നു? നീ വ്യസനിക്കുന്നത് എന്ത്? ഞാന്‍ നിനക്കു പത്തു പുത്രന്മാരെക്കാള്‍ നന്നല്ലയോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഭര്‍ത്താവായ എല്‌ക്കാന അവളോടു ചോദിച്ചു, ഹന്നാ, എന്തിനാണ്‌ നീ കരയുകയും ഭക്‌ഷിക്കാതിരിക്കുകയും ചെയ്യുന്നത്‌? എന്തിനു ദുഃഖിക്കുന്നു? ഞാന്‍ നിനക്കു പത്തു പുത്രന്‍മാരിലും ഉപരിയല്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എൽക്കാനാ അവളോട്: “ഹന്നേ, നീയെന്തിനു കരയുന്നു? എന്തിനു പട്ടിണികിടക്കുന്നു? നീ ദുഃഖിക്കുന്നതെന്തിന്? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നല്ലവനല്ലയോ?” എന്നു പറയുമായിരുന്നു.